ഇഡിക്ക് രഹസ്യ അജണ്ട; സര്‍ക്കാര്‍ സത്യവാങ്മൂലം നൽകി

By Syndicated , Malabar News
enforcement-directorate
Representational Image
Ajwa Travels

കൊച്ചി: വിവിധ കേസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് രഹസ്യ അജണ്ടയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ഇഡിക്ക് എതിരെ കേസെടുത്തത്. എന്നാൽ സംസ്‌ഥാനത്തെ രാഷ്‌ട്രീയ നേതാക്കള്‍ക്ക് എതിരെ ഊഹാപോഹങ്ങളും അഭ്യൂഹങ്ങമാണ് ഇഡി പുറത്ത് വിടുന്നത്. ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി സര്‍ക്കാര്‍ ഹൈക്കോടതിയിൽ സത്യവാങ്മൂലം നല്‍കി.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെ വിവാദ ഓഡിയോയില്‍ അന്വേഷണം ആവശ്യപ്പെട്ടത് ഇഡിയാണ്. ഓഡിയോയിലുള്ളത് തന്നെയാണ് വനിതാ ഉദ്യോഗസ്‌ഥരുടെ മൊഴിയിലും വ്യക്‌തമാകുന്നതെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇഡിയുടെ ഹരജി തള്ളണമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. ഇഡി ഉദ്യോഗസ്‌ഥര്‍ക്ക് എതിരെയുള്ള ക്രെെം ബ്രാഞ്ച് കേസ് തള്ളണമെന്ന ആവശ്യം നാളെ കോടതി പരിഗണിക്കും.

Read also: കന്യാസ്‍ത്രീകളെ ആക്രമിച്ച സംഭവം; പിയുഷ് ഗോയലിനെതിരെ കെസിബിസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE