കന്യാസ്‍ത്രീകളെ ആക്രമിച്ച സംഭവം; പിയുഷ് ഗോയലിനെതിരെ കെസിബിസി

By Syndicated , Malabar News
piyush goyal
Ajwa Travels

കൊച്ചി: കന്യാസ്‍ത്രീകൾ ആക്രമിക്കപ്പെട്ട വിഷയത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന്റെ പ്രസ്‌താവന തള്ളി കെസിബിസി. ഉത്തരവാദിത്തപ്പെട്ട സ്‌ഥാനത്ത്‌ ഉള്ളവരിൽ നിന്ന് ഇത്തരം പ്രസ്‌താവനകൾ പാടില്ല. ഉത്തർപ്രദേശിൽ കന്യാസ്‍ത്രീകൾക്ക് എന്താണ് സംഭവിച്ചത് എന്ന് എല്ലാവരും അറിഞ്ഞതാണ്. കേന്ദ്രസർക്കാർ അടിയന്തരമായി പ്രശ്‌നത്തിൽ ഇടപെടണമെന്നും കെസിബിസി വക്‌താവ് പറഞ്ഞു.

കന്യാസ്‍ത്രീകളെ ട്രെയിനിൽ വെച്ച് എബിവിപി പ്രവർത്തകർ ആക്രമിച്ചു എന്നത് തെറ്റായ ആരോപണമാണെന്നും കേരളാ മുഖ്യമന്ത്രി ഇക്കാര്യത്തിൽ കള്ളം പ്രചരിപ്പിക്കുകയാണ് എന്നും പിയുഷ് ഗോയല്‍ പറഞ്ഞിരുന്നു. ബിജെപിയുടെ പ്രചാരണ പരിപാടിക്കിടെ ആയിരുന്നു കേന്ദ്ര റെയിൽവേ മന്ത്രിയുടെ പ്രതികരണം.

Read also: ‘കന്യാസ്‍ത്രീകൾ ട്രെയിനിൽ വെച്ച് ആക്രമിക്കപ്പെട്ടിട്ടില്ല, മുഖ്യമന്ത്രി കള്ളം പ്രചരിപ്പിക്കുന്നു’; റെയില്‍വേ മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE