ഉത്തരാഖണ്ഡിൽ ക്രിസ്‌ത്യന്‍ പള്ളിക്ക് നേരെ സംഘപരിവാര്‍ ആക്രമണം

By Syndicated , Malabar News
church attacked

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ ക്രിസ്‌ത്യന്‍ പള്ളിക്ക് നേരെ സംഘപരിവാര്‍ ആക്രമണം. പ്രാര്‍ഥനക്കെത്തിയ നിരവധി വിശ്വാസികള്‍ക്ക് പരിക്കേറ്റു. വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്‌റംഗ് ദള്‍, ബിജെപിയുടെ യുവജനവിഭാഗം തുടങ്ങിയ സംഘടനകളാണ് പള്ളി ആക്രമിച്ചത്. വന്ദേ മാതരം, ഭാരത് മാതാ കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചായിരുന്നു ആക്രമണം. പള്ളിയില്‍ പ്രാർഥനക്ക് എത്തിയ സ്‍ത്രീകളെയും സന്നദ്ധ പ്രവര്‍ത്തകരെയും അക്രമികൾ മർദ്ദിച്ചു.

ഇരുമ്പു ദണ്ഡുകളുമായി പള്ളിയിലേക്ക് അതിക്രമിച്ചു കയറിയാണ് ആക്രമണം നടത്തിയത്. കസേരകള്‍, മേശകള്‍, സംഗീത ഉപകരണങ്ങള്‍, ഫോട്ടോകള്‍ എന്നിവ തകര്‍ത്തു. ആക്രമണത്തിൽ തലയില്‍ ഗുരുതര പരിക്കേറ്റ വളണ്ടിയർ രജിത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ ചര്‍ച്ചിലെ പാസ്‌റ്ററുടെ ഭാര്യ പ്രിയോ സാധന ലന്‍സെയുടെ പരാതിയിൽ 200ഓളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

Read also: പാൻഡോറയിൽ രാജസ്‌ഥാൻ റോയൽസും കിംഗ്സ് ഇലവൻ പഞ്ചാബും; റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE