ന്യൂഡെൽഹി: ഡെൽഹി സർവകലാശാല വൈസ് ചാൻസലർ യോഗേഷ് ത്യാഗിയെ സസ്‌പെൻഡ് ചെയ്‌തു. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സർവകലാശാലയിലെ ഭരണനിർവഹണവുമായി ബന്ധപ്പെട്ട വീഴ്‌ചകളെ തുടർന്നാണ് സസ്‌പെൻഷൻ.
കഴിഞ്ഞ ആഴ്‌ചയിൽ സർവകലാശാലയിൽ നടന്ന രണ്ട് നിയമനങ്ങളുമായി ബന്ധപ്പെട്ട് വൈസ് ചാൻസലർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് രാഷ്‌ട്രപതിയോട് ദേശീയ വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. നിയമനങ്ങളുമായി ബന്ധപ്പെട്ട് വിവാദമുയർന്ന സാഹചര്യത്തിലായിരുന്നു മന്ത്രാലയത്തിന്റെ ശുപാർശ.
Read also: ഹോളിവുഡില്‍ പുതിയ ചിത്രവുമായി പ്രിയങ്ക ചോപ്ര
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടർന്ന് ചൊവ്വാഴ്‌ച വൈസ് ചാൻസലർക്കെതിരെ അന്വേഷണം നടത്തുന്നതിന് രാഷ്‌ട്രപതി അനുമതി നൽകി. ഇതിന്റെ തുടർച്ചയായാണ് വൈസ് ചാൻസലറെ പദവിയിൽ നിന്നും സസ്‌പെൻഡ് ചെയ്‌തത്.