ബോളിവുഡിലെ പ്രിയ നായികയും ലോക സുന്ദരിയുമായ പ്രിയങ്ക ചോപ്രയുടെ പുതിയ ഹോളിവുഡ് സിനിമ പ്രഖ്യാപിച്ചു. ചിത്രത്തിന് നിലവില്‍ ‘ടെക്സ്റ്റ് ഫോര്‍ യൂ’ എന്ന് താല്‍ക്കാലിക പേരാണ് നല്‍കിയിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ജിം സ്റ്റോറേജ് ആണ്. പ്രിയങ്ക ചോപ്രക്ക് ഒപ്പം തന്നെ ചലച്ചിത്ര, ടെലിവിഷന്‍ താരമായ സാം ഹ്യൂഗനും, കനേഡിയന്‍ ഗായികയായ സെലിന് ഡിയോണും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയുടെ ചിത്രീകരണം എപ്പോള്‍ ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ടെക്സ്റ്റ് ഫോര്‍ യൂ റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണെന്നാണ് വ്യക്തമാകുന്നത്. ഹോളിവുഡില്‍ വീണ്ടും അഭിനയിക്കുന്നതിന്റെ ആവേശം പ്രിയങ്ക ചോപ്ര പങ്ക് വച്ചിരുന്നു. ഒപ്പം തന്നെ ആരാധകരും ഏറെ ആവേശത്തോടെയാണ് പ്രിയങ്കയുടെ അടുത്ത ഹോളിവുഡ് സിനിമക്കായി കാത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രിയങ്കയുടെ ഒരു ഹോളിവുഡ് സിനിമ മാത്രമാണ് പുറത്തിറങ്ങിയത്. ദി സ്കൈ ഈസ് പിങ്ക് ആയിരുന്നു അത്. നിലവില്‍ റിലീസ് കാത്തിരിക്കുന്ന പ്രിയങ്കയുടെ ഹോളിവുഡ് ചിത്രം മാട്രിക്സ് 4 ആണ്. ബേ വാച്ച്, ഈസ് ഇറ്റ് റൊമാന്റിക് എന്നിവയാണ് പ്രിയങ്ക വേഷമിട്ട മറ്റ് ഹോളിവുഡ് ചിത്രങ്ങള്‍.
Read also : 4 ദിവസം, 25 മില്യണ്‍ വ്യൂസ്; തരംഗമായി രാധേശ്യാം മോഷന്‍ പോസ്റ്റര്‍