4 ദിവസം, 25 മില്യണ്‍ വ്യൂസ്; തരംഗമായി രാധേശ്യാം മോഷന്‍ പോസ്‌റ്റര്‍

By Team Member, Malabar News
Malabarnews_radhe shyam
Representational image
Ajwa Travels

സോഷ്യല്‍ മീഡിയകളില്‍ തരംഗമായി മുന്നേറുകയാണ് ‘രാധേശ്യാം’ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്‌റ്റര്‍. പ്രഭാസും പൂജ ഹെഗ്‌ഡെയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ മോഷൻ പോസ്‌റ്റര്‍ പ്രഭാസിന്റെ ജൻമദിനത്തിലാണ് പുറത്തു വിട്ടത്. പോസ്‌റ്റര്‍ ഇറങ്ങി നാല് ദിവസം പിന്നിടുമ്പോള്‍ യൂട്യൂബില്‍ വീഡിയോ കണ്ടത് 25 മില്യണ്‍ ആളുകളാണ്. സിനിമ പ്രേക്ഷകരും പ്രഭാസിന്റെ ആരാധകരും ഒന്നടങ്കം ചിത്രത്തിന്റെ മോഷന്‍ പോസ്‌റ്റര്‍ ഏറ്റെടുത്തു കഴിഞ്ഞു.

വിക്രമാദിത്യ, പ്രേരണ എന്നീ കഥാപാത്രങ്ങളായാണ് പ്രഭാസും പൂജ ഹെഗ്‌ഡെയും രാധേശ്യാമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. ചീറിപ്പാഞ്ഞു വരുന്ന ട്രെയിനില്‍ പ്രണയ പശ്‌ചാത്തലത്തിലാണ് പ്രഭാസിനെയും പൂജയെയും മോഷൻ പോസ്‌റ്ററില്‍ അവതരിപ്പിക്കുന്നത്. ട്രെയിനിന്റെ ഉള്‍ഭാഗത്തില്‍ പ്രണയ ജോഡികളായ റോമിയോ-ജൂലിയറ്റ്, സലിം-അനാര്‍ക്കലി തുടങ്ങിയവരുടെ അനിമേഷന്‍ കാണിച്ചു കൊണ്ടാണ് പ്രഭാസിന്റെയും പൂജ ഹെഗ്ഡെയുടെയും പ്രണയ നിമിഷങ്ങള്‍ പോസ്‌റ്ററില്‍ ഒരുക്കിയിരിക്കുന്നത്. വരാനിരിക്കുന്ന ചിത്രത്തിന്റെ പ്രേക്ഷക പിന്തുണ ഏറെ വര്‍ധിപ്പിക്കുന്ന തരത്തിലാണ് മോഷൻ പോസ്‌റ്റര്‍ ഒരുക്കിയിരിക്കുന്നത്.

2021 ല്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാധാകൃഷ്‌ണകുമാർ ആണ് ചിത്രത്തിന്റെ സംവിധായകന്‍. യുവി ക്രിയേഷന്റെ ബാനറില്‍ ഒരുങ്ങുന്ന രാധേശ്യാം നിര്‍മ്മിക്കുനന്ത് ഭൂഷണ്‍ കുമാര്‍, വംശി, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ്. ജസ്‌റ്റിന്‍ പ്രഭാകര്‍ സംഗീതം നല്‍കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത് ശ്രീകാന്ത് പ്രസാദാണ്. ചിത്രത്തില്‍ സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ഛേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Read also : മണിരത്‌നവും ജയേന്ദ്ര പഞ്ചപകേശനും കൈകോര്‍ക്കുന്നു; കോളിവുഡിന് കൈത്താങ്ങാവാന്‍ ‘നവരസ’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE