കൊല്ലം: സ്‌ത്രീധന പീഡനത്തെ തുടർന്നുള്ള മകളുടെ മരണത്തിൽ പ്രതി കിരൺ കുമാറിനെ 10 വർഷം കഠിന തടവിന് വിധിച്ച കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ വിധിയിൽ തൃപ്‌തനാണെന്ന് വിസ്‌മയയുടെ പിതാവ് ത്രിവിക്രമൻ. അന്വേഷണ ഉദ്യോഗസ്‌ഥർ, പബ്ളിക് പ്രോസിക്യൂട്ടർ, മാദ്ധ്യമ സുഹൃത്തുക്കൾ എന്നിവരാണ് ഈ കേസിന്റെ നെടുംതൂൺ. എന്റെ സർക്കാരിനെ ഒരു കാരണവശാലും മറക്കാൻ കഴിയില്ല. എന്ത് സഹായവും ചെയ്‌ത് തരാമെന്ന് മുഖ്യമന്ത്രിയും മന്ത്രി ആന്റണി രാജുവും പറഞ്ഞുവെന്നും പിതാവ് പ്രതികരിച്ചു.
വിസ്‍മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് പത്ത് വര്‍ഷം തടവും 12.5 ലക്ഷം രൂപ പിഴയും ആണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. പിഴ തുകയിൽ നിന്ന് രണ്ട് ലക്ഷം വിസ്‍മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും കോടതി വിധിച്ചു.
ആത്‌മഹത്യാ പ്രേരണക്ക് ആറ് വര്‍ഷമാണ് തടവുശിക്ഷ. വിധി പ്രസ്‌താവം കേള്‍ക്കാന്‍ വിസ്‍മയയുടെ പിതാവ് ത്രിവിക്രമനും പ്രതി കിരണ്‍ കുമാറും കോടതിയിൽ എത്തിയിരുന്നു. വിസ്‌മയയുടെ മരണത്തിന് 11 മാസങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്. നാല് മാസത്തോളമാണ് കേസിന്റെ വിചാരണ നീണ്ടുനിന്നത്.
Most Read: കാണാതായ ഗായികയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ; ഒരാൾ അറസ്‌റ്റിൽ