പാറ്റ്‌ന: ബിഹാറിൽ എൻഡിഎ സഖ്യത്തിന് ഡബിൾ എഞ്ചിൻ ശക്‌തിയെന്ന് ബിജെപി സംസ്‌ഥാന ഘടകം. ബിജെപി-ജെഡിയു സഖ്യ സർക്കാർ ഇരട്ട എഞ്ചിൻ പ്രവർത്തിക്കുന്നതിന്റെ ശക്‌തി കാണിച്ചുവെന്നും ഇതോടെ ബിഹാറിലെ ജനങ്ങൾ എൻഡിഎയെ അനുഗ്രഹിച്ചെന്നും ബിജെപി വക്‌താവ് സഞ്‍ജയ് സിങ് ടൈഗർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ജനങ്ങൾക്ക് അറിയാം. സംസ്‌ഥാനത്തിന്റെ വികസനം വേഗത്തിലാക്കാൻ ഇരുവർക്കും കഴിയുമെന്നും ജനങ്ങൾ തിരിച്ചറിയുന്നു. അതിനാലാണ് അവർ എൻഡിഎയിൽ വിശ്വാസം അർപ്പിച്ചിരിക്കുന്നതെന്നും സഞ്‍ജയ് സിങ് പറഞ്ഞു.
Also Read: ബിഹാർ തിരഞ്ഞെടുപ്പ്; എൻഡിഎ മുന്നേറുന്നു, അന്തിമഫലം വൈകും
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. 127 സീറ്റുകളിൽ എൻഡിഎയാണ് ലീഡ് ചെയ്യുന്നത്. എൻഡിഎ സഖ്യത്തിൽ 73 സീറ്റുകളിൽ ബിജെപിയും ജെഡിയു 47 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. മഹാസഖ്യം 105 മണ്ഡലങ്ങളിലുമാണ് ലീഡ് ചെയ്യുന്നത്.