ജപ്പാനിലെ ഭൂചലനം; മരണ സംഖ്യ 4 ആയി

By Staff Reporter, Malabar News
japan-earthquake
Rep. Image
Ajwa Travels

ടോക്യോ: ജപ്പാനിലെ ഭൂകമ്പത്തില്‍ മരണപ്പെട്ടവരുടെ എണ്ണം നാലായി ഉയർന്നതായി പ്രധാനമന്ത്രി ഫുമിയോ കിഷിദ പാര്‍ലമെന്ററി യോ​ഗത്തില്‍ അറിയിച്ചു. ആകെ 97 പേര്‍ക്ക് പരുക്കേറ്റതായും ഭൂകമ്പത്തിനിടെയുണ്ടായ മരണങ്ങളുടെ കാരണം അന്വേഷിക്കുമെന്നും അദ്ദേഹം പാർലമെന്റിൽ അറിയിച്ചു. ഫുക്കുഷിമയില്‍ ബുധനാഴ്‌ച രാത്രിയിലാണ് ശക്‌തമായ ഭൂകമ്പമുണ്ടായത്. റിക്‌ടര്‍ സ്‌കെയിലില്‍ 7.4 തീവ്രതയാണ് രേഖപ്പെടുത്തിയത്.

ജപ്പാന്റെ തലസ്‌ഥാനമായ ടോക്യോയിൽ വരെ ഭൂചനലത്തിന്റെ പ്രകമ്പനം എത്തിയെന്നാണ് സൂചന. കെട്ടിടങ്ങൾ പലതും അപകടകരമായ രീതിയിൽ ആടിയുലഞ്ഞെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. ചിലർ ഇതിന്റെ ദൃശ്യങ്ങൾ യൂട്യൂബിൽ ഉൾപ്പെടെ പങ്കുവച്ചിട്ടുണ്ട്. വടക്ക് കിഴക്കൻ തീരപ്രദേശങ്ങളിൽ സുനാമി തിരമാലകൾ ശക്‌തമായി പ്രഹരമേൽപ്പിച്ചേക്കാമെന്ന് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം, ഭൂചലനത്തെ തുടർന്ന് 20 ലക്ഷം വീടുകളിലേക്കുള്ള വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നു. ടെപ്കോ എന്ന കമ്പനി വഴിയാണ് ടോക്കിയോ ഉൾപ്പെടുന്ന മേഖലയിൽ വൈദ്യുതി വിതരണം നടക്കുന്നത്. ഇവരുടെ പ്രവർത്തനം തടസപ്പെട്ടു. 2011 മാർച്ച് 11ന് സമാനമായ രീതിയിൽ ജപ്പാനിൽ ഭൂചലനമുണ്ടായിരുന്നു. 15,000 ആളുകളാണ് അന്ന് ജപ്പാനിൽ കൊല്ലപ്പെട്ടത്. ഫുക്കുഷിമ ആണവനിലയത്തിനും അന്ന് തകരാർ സംഭവിച്ചിരുന്നു.

Read Also: മതസ്‌പർധ വളർത്തൽ; യൂട്യൂബ് ചാനൽ അവതാരകനെ പോലീസ് അറസ്‌റ്റ് ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE