ന്യൂഡല്‍ഹി: കാര്‍ഷിക ബില്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട് എംപിമാരെ രാജ്യസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്‌ത് സംഭവത്തില്‍ പ്രതികരണവുമായി എംപി എളമരം കരീം. സസ്പെന്‍ഷന്‍ ചെയ്‌ത തങ്ങളെ നിശബ്‌ദരാക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
ജനാധിപത്യം കശാപ്പുചെയ്യപ്പെടുന്നു. കർഷകർക്കും സാധാരണക്കാർക്കും വേണ്ടി ഉയരുന്ന ശബ്ദങ്ങളെ അടിച്ചൊതുക്കാനുള്ള ശ്രമം. എതിർ…
Posted by Elamaram Kareem on Sunday, 20 September 2020
കര്‍ഷകരുടെ പോരാട്ടത്തിനോടൊപ്പം തന്നെ നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുകയാണ്. എംപിമാരുടെ സസ്പെന്‍ഷന്‍ കര്‍ഷകരുടെ സമരങ്ങള്‍ക്ക് ഊര്‍ജം പകരുമെന്നും അദ്ദേഹം പറഞ്ഞു.
Related News: എം.പിമാര്‍ക്ക് സസ്പെന്‍ഷന്‍