വിനു വി ജോണിനെതിരെ എളമരം കരീമിന്റെ കേസ്; കേസ് ചാനൽ ചർച്ച സംബന്ധിച്ച്

By K Editor, Malabar News
Elamaram Kareem files case against vinu v john
Ajwa Travels

കൊച്ചി: എളമരം കരീമിനെ ഭീഷണിപ്പെടുത്തിയെന്ന പേരില്‍ ഏഷ്യാനെറ്റ് അവതാരകൻ വിനു വി ജോണിനെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് കേസെടുത്തു. എളമരം കരീം നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കേസ്. ടിവി ചാനൽ പരിപാടിയിലൂടെ ഭീഷണിപ്പെടുത്തുകയും മറ്റുള്ളവരെക്കൊണ്ട് ആക്രമിപ്പിക്കുകയും മനപ്പൂര്‍വ്വം അപമാനിച്ച് സമാധാന ലംഘനം നടത്തണമെന്ന ഉദ്ദേശത്തോടെയും വിനു വി ജോണ്‍ പ്രവര്‍ത്തിച്ചുവെന്നാണ് എഫ്ഐആറിൽ പറയുന്നത്.

എന്നാൽ പാസ്പോർട്ട് പുതുക്കാനുള്ള അപേക്ഷ പോലീസ് നിരസിച്ചതോടെയാണ് വിനു ഇക്കാര്യം അറിയുന്നത്. അഖിലേന്ത്യാ പണിമുടക്കിനോടനുബന്ധിച്ച് കേരളത്തില്‍ നടന്ന അക്രമ സംഭവങ്ങളെക്കുറിച്ച് അന്ന് വൈകീട്ടത്തെ ന്യൂസ് അവര്‍ അവതരിപ്പിച്ചപ്പോള്‍ സിഐടിയു അഖിലേന്ത്യാ സെക്രട്ടറിയായ ഇളമരം കരീമിനെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്‌തെന്ന കുറ്റത്തിനാണ് കേസ്.

മാർച്ച് 28ന് രാത്രി 8 മണിക്കും രാത്രി 9 മണിക്കും ഇടയിലാണ് കുറ്റകൃത്യം നടന്നതെന്നും ഏപ്രിൽ 28ന് രാവിലെ 10.30ന് പരാതി ലഭിച്ചുവെന്നും വിനു വി ജോണിനെതിരെ നൽകിയ എഫ്ഐആറിൽ കന്റോൺമെന്റ് പോലീസ് പറഞ്ഞു. തിരൂരിൽ രോഗിയെ കൊണ്ടുപോകുകയായിരുന്ന ഓട്ടോ ഡ്രൈവറായ യാസിറിനെ ഓട്ടോയിൽ നിന്ന് വലിച്ചിറക്കി സമരക്കാർ ക്രൂരമായി മർദ്ദിച്ചു. മാസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച സമരമായിരുന്നു അത്. അന്ന്, റോട്ടിലിറങ്ങിയിട്ട് എന്നെ പിച്ചി മാന്തി എന്നൊക്ക പറഞ്ഞുവരികയാണ് എന്നാണ് ഇതിൽ എളമരം കരീമിന്റെ പ്രതികരണം.

Read also: ഇപി ജയരാജനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു

YOU MAY LIKE