കൊച്ചി: ഏഷ്യാനെറ്റ് ഓഫിസിന് മുന്നിൽ തൊഴിലാളി യൂണിയനുകളുടെ പ്രതിഷേധ ധര്‍ണ ആരംഭിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയിലൂടെ പണിമുടക്കില്‍ പങ്കെടുത്ത തൊഴിലാളികളെ ആക്ഷേപിക്കുകയും സിഐടിയു സംസ്‌ഥാന ജനറൽ സെക്രട്ടറിയും സിപിഐഎം രാജ്യസഭാകക്ഷി നേതാവുമായ ഏളമരം കരീമിനെ അപകീർത്തിപ്പെടുത്തുകയും ചെയ്‌തതില്‍ പ്രതിഷേധിച്ചാണ് ധര്‍ണയെന്ന് യൂണിയനുകൾ വ്യക്‌തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയിലെ അവതാരകൻ വിനു വി ജോണിന്റെ അക്രമാഹ്വാനം അപലപനീയമാണെന്ന് ഐഎന്‍ടിയുസി സംസ്‌ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. ആ അവതാരകന് വേണ്ടിക്കൂടിയാണ് പൊതുപണിമുടക്കെന്ന് പറഞ്ഞ അദ്ദേഹം വിഷയത്തിൽ കടുത്ത പ്രതിഷേധം ഉയര്‍ന്നുവരണമെന്നും ആവശ്യപ്പെട്ടു.
എളമരം കരീം കുടുംബസമേതം കാറിൽ സഞ്ചരിക്കുമ്പോൾ തടഞ്ഞ് നിർത്തി കാർ അടിച്ച് തകർക്കുകയും കാറിൽ നിന്ന് കുടുംബാംഗങ്ങളെ ഇറക്കിവിടുകയും കരീമിന്റെ കരണകുറ്റി അടിച്ച് പൊട്ടിക്കുകയും ചെയ്‌താൽ എന്ത് സംഭവിക്കുമെന്നും വിനു ചർച്ചക്കിടെ പറഞ്ഞു. ദ്വിദിന പണിമുടക്ക് ജനജീവിതം സ്‌തംഭിപ്പിച്ചോ എന്ന വിഷയത്തിൽ 28ന് രാത്രി ഏഷ്യാനെറ്റ് ന്യൂസ് ചാനൽ നടത്തിയ ചർച്ചയിൽ ആയിരുന്നു വിനു വി ജോണിന്റെ വിവാദ പ്രസ്‌താവന. ഏഷ്യാനെറ്റിന്റെ ഈ നടപടിയിൽ സംയുക്‌ത ട്രേഡ് യൂണിയൻ സംസ്‌ഥാന സമിതി കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്താ അവതാരകന്‍ വിനു വി ജോൺ ഇടത് വിരുദ്ധ മുതലാളിത്ത ദാസ്യപ്പണിയുടെ മാദ്ധ്യമ മുഖമാണെന്ന് ഡിവൈഎഫ്ഐ സംസ്‌ഥാന സെക്രട്ടറിയേറ്റും വിമര്‍ശിച്ചിരുന്നു.
Most Read: ‘ഇരുണ്ട കാലത്തേക്ക് മടക്കമില്ല’; മൻസിയയ്‌ക്ക് വേദി ഒരുക്കാൻ ഡിവൈഎഫ്ഐ