പാർലമെന്ററി നടപടികൾ കേന്ദ്രത്തിന് തമാശ; എളമരം കരീം

By Syndicated , Malabar News
elamaram kareem
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ പാർലമെന്റിനെ യുദ്ധക്കളത്തിന് സമാനമാക്കിയെന്ന് രാജ്യസഭ എംപി എളമരം കരീം. കേന്ദ്ര സർക്കാർ പാർലമെന്ററി മര്യാദ മുഴുവൻ ലംഘിച്ചെന്നും നടപടികൾ തമാശയായാണ് കാണുന്നതെന്നും എളമരം കരീം കുറ്റപ്പെടുത്തി. പുറമെ നിന്നും സുരക്ഷാ ഉദ്യോഗസ്‌ഥരുടെ വേഷം ധരിച്ചെത്തിയവർ വനിതകൾ അടക്കമുള്ള എംപിമാരെ കയ്യേറ്റം ചെയ്യുകയായിരുന്നു. ജനങ്ങളിൽ നിന്ന് മറച്ചുവെക്കാനാണ് പ്രതിപക്ഷ എംപിമാർക്കെതിരെ നടപടിക്ക് ശ്രമിക്കുന്നത്. ഇക്കാര്യത്തിലുള്ള പ്രതിഷേധം പ്രതിപക്ഷം രേഖപ്പെടുത്തിയെന്നും എളമരം കരീം പറഞ്ഞു.

അതേസമയം, ബുധനാഴ്‌ച രാജ്യസഭയിൽ ഉണ്ടായ നാടകീയ സംഭവങ്ങളിൽ നടപടി സ്വീകരിക്കുന്ന വിഷയത്തിൽ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു ഉന്നത ഉദ്യോഗസ്‌ഥരുമായി ചർച്ച നടത്തി. പ്രതിപക്ഷ അംഗങ്ങൾക്ക് എതിരെ ശക്‌തമായ നടപടി വേണമെന്ന ഭരണ പക്ഷത്തിന്റെ ആവശ്യം പരിഗണിച്ചാണ് ചർച്ച. ചട്ടലംഘനം നടത്തിയ എംപിമാരുടെ പേരു വിവരങ്ങൾ ഇതിനകം രാജ്യസഭ സെക്രട്ടേറിയറ്റ് ചെയർമാന് കൈമാറിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള എളമരം കരിം, വി ശിവദാസൻ, ബിനോയ് വിശ്വം എന്നിവരുടെ പേരുകളും അച്ചടക്കം ലംഘിച്ച എംപിമാരുടെ പട്ടികയിൽ ഉണ്ട്.

Read also: പിഎസ്‌സി ലിസ്‌റ്റ്‌ നിലനിൽക്കെ പിആർഡിയിൽ പിൻവാതിൽ നിയമനം; മുഖ്യമന്ത്രിക്ക് പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE