ന്യൂ ഡെല്‍ഹി: കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രാജ്യസഭയില്‍ പ്രതിഷേധിച്ച എം.പിമാര്‍ക്ക് സസ്പെന്ഷന്. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക്ക് ഒബ്രിയാന് അടക്കം 8 എം.പി മാരെയാണ് സസ്പെൻഡ് ചെയ്തത്. കേരളത്തില്‍ നിന്നുള്ള എളമരം കരീമും കെ.കെ രാഗേഷും നടപടി നേരിട്ടവരില്‍ ഉള്‍പ്പെടും. സഞ്ജയ് സിങ്, രാജു സതാവ, രിപുന്‍ ബോറ, ദോള സെന്‍, സെയ്ദ് നസിര്‍ ഹസൈന് തുടങ്ങിയവരാണ് നടപടി നേരിട്ട മറ്റുള്ളവര്‍. ഒരാഴ്ചത്തേക്കാണ് എം.പിമാരെ സസ്പെന്‍ഡ് ചെയ്തത്. ബില്ലുകള്‍ക്കെതിരെ രാജ്യസഭയില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ അതിരു കടന്നെന്ന് അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു. ജനാധിപത്യത്തിന്റെ കറുത്ത ദിവസമാണ് ഇന്നലെയെന്നും അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.
Read also: കാര്‍ഷിക ബില്ലുകള്‍; സുപ്രീം കോടതിയെ സമീപിക്കുമെന്ന് പഞ്ചാബ്