കാര്‍ഷിക ബില്ലുകള്‍; സുപ്രീം കോടതിയെ സമീപിക്കുമെന്ന് പഞ്ചാബ്

By Team Member, Malabar News
Malabarnews_amarinder singh
അമരീന്ദർ സിംഗ്
Ajwa Travels

ന്യൂഡെല്‍ഹി : കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനൊരുങ്ങി പഞ്ചാബ് സര്‍ക്കാര്‍. ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയ ബില്ലുകള്‍ക്കെതിരെ സുപ്രീംകോടതിയില്‍ പോകാനൊരുങ്ങുകയാണ് പഞ്ചാബ്. കാര്‍ഷിക മേഖലയില്‍ സംസ്ഥാന സര്‍ക്കാരിനുള്ള അധികാരം ഇല്ലാതാക്കുന്ന പുതിയ ബില്ല് കാര്‍ഷിക വിരുദ്ധ ബില്ലുകളാണെന്നും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് വ്യക്തമാക്കി. ബില്ലുകള്‍ക്ക് പ്രസിഡന്റിന്റെ അനുമതി ലഭിക്കുന്നതിന് മുന്‍പ് സുപ്രീംകോടതിയെ സമീപിക്കാനാണ് പഞ്ചാബ് സര്‍ക്കാരിന്റെ തീരുമാനം. ഇതിനായി ബില്ലിനെ എതിര്‍ക്കുന്ന എല്ലാ പാര്‍ട്ടികളുടെയും പിന്തുണ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പഞ്ചാബ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത് കര്‍ഷകര്‍ക്കൊപ്പമാണ്. അവരുടെ അവകാശങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും വേണ്ടി ഏതറ്റം വരെയും പോകാന്‍ തയ്യാറാണെന്നും അമരീന്ദര്‍ സിംഗ് വ്യക്തമാക്കി. കാര്‍ഷിക മേഖലയിലെ ചരിത്രമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്ന കാര്‍ഷിക ബില്ലുകള്‍ കാര്‍ഷിക മേഖലയുടെ അന്ത്യം കുറിക്കാന്‍ ഉള്ളതാണെന്നും അദ്ദേഹം ആരോപിച്ചു. കാര്‍ഷിക മേഖലയിലെ പ്രധാന സംസ്ഥാനങ്ങളില്‍ ഒന്നാണ് പഞ്ചാബ്. അതിനാല്‍ ഈ മേഖലയിലെ പ്രധാന തീരുമാനങ്ങളില്‍ ഒന്നായ കാര്‍ഷിക ബില്ലുകള്‍ അവതരിപ്പിക്കുമ്പോള്‍ സംസ്ഥാനത്തിനോട് കൂടിയാലോചിക്കേണ്ടതുണ്ടെന്നും, ഇവിടെ അതുണ്ടായില്ല എന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ദിവസം രാജ്യസഭയിലും പാസാക്കിയ ബില്ലിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധങ്ങള്‍ ശക്തമാകുകയാണ്. മതിയായ പിന്തുണ ഇല്ലാതിരുന്നിട്ടും, ശക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറുമ്പോഴും ബില്ലുകള്‍ ശബ്ദ വോട്ടോടെയാണ് രാജ്യസഭയില്‍ പാസാക്കിയത്. ഇത് അനീതിയാണെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് വ്യക്തമാക്കി. പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത എതിര്‍പ്പുമായി മുന്നോട്ട് വന്നിട്ടും കേന്ദ്രം ബില്ല് പാസാക്കിയെടുക്കുകയായിരുന്നു. ഞായറാഴ്ചയാണ് നിരവധി നാടകീയ സംഭവങ്ങള്‍ക്ക് ശേഷം കേന്ദ്രം രാജ്യസഭയില്‍ ബില്ലുകള്‍ പാസാക്കിയത്.

Read also : ഡെല്‍ഹിക്ക് ‘സൂപ്പര്‍ ഓവര്‍’ വിജയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE