ഡെല്‍ഹിക്ക് ‘സൂപ്പര്‍ ഓവര്‍’ വിജയം

By Desk Reporter, Malabar News
DC and PKE _ Malabar News
Ajwa Travels

ദുബൈ: ആരാധകരെ ആകാംക്ഷയുടെ മുള്‍മുനയിലൂടെ സഞ്ചരിപ്പിച്ച ഇന്നത്തെ ഐപിഎല്‍, പഞ്ചാബിനെതിരെ ഡെല്‍ഹിയാണ് നേടിയത്. മത്സരം ടൈയായപ്പോള്‍ ലഭിച്ച സൂപ്പര്‍ ഓവറിൽ നാല് പന്ത് ശേഷിക്കെയാണ് ഡൽഹി വിജയം നേടിയത്.

158 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് 157 നേടി ഓവർ പൂർത്തീകരിച്ചു. അതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് കടന്നത്. പഞ്ചാബിന്റെ കിങ്‌സ് ഇലവനും ഡല്‍ഹിയുടെ ക്യാപിറ്റല്‍സും കട്ടക്ക് മാറ്റുരച്ചത് കൊണ്ട് തന്നെ ‘സൂപ്പര്‍ ഓവര്‍’ വിജയം ഡെല്‍ഹിയുടെ തിളക്കം കുറച്ചു. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റു ചെയ്‌ത പഞ്ചാബിനെ വെറും രണ്ട് റണ്‍സിന് ഓള്‍ ഔട്ടാക്കിയ കഗീസോ റബാദയാണ് ഡല്‍ഹിയുടെ വിജയശില്‍പി.

പഞ്ചാബ് ബാറ്റിങ്ങിന് ഇറങ്ങിയപ്പോൾ പുരാനും രാഹുലും ചേർന്നാണ് സൂപ്പർ ഓവർ ഓപ്പൺ ചെയ്‌തത്‌. രണ്ടാം പന്തിൽ രാഹുലിനെ റബാദ മടക്കി. മൂന്നാമനായി മാക് സ്വൽ ക്രീസിൽ എത്തിയെങ്കിലും മൂന്നാം പന്തിലും വിക്കറ്റ് തെറിപ്പിച്ചു റബാദ. നിക്കോളാസ് പുരാനെ ക്ലീൻ ബൗൾഡ് ആക്കുകയായിരുന്നു.

Movie News: ആഷിഖ് അബു നിര്‍മ്മാണം; വിനായകന്‍ സംവിധാനം

ഡൽഹിക്കായി ശ്രേയസ് അയ്യരും ഋഷഭ് പന്തുമാണ് ബാറ്റിങ്ങിനിറങ്ങിയത്. ആദ്യ മത്സരത്തില്‍ തന്നെ മോശം തുടക്കമായിരുന്ന ഡല്‍ഹിയെ നാണക്കേടിൽ നിന്ന് കരകയറ്റി അയ്യര്‍- ഋഷഭ് പന്ത് കൂട്ടുകെട്ടാണ്. ടോസ് നേടിയ കിങ്‌സ് ഇലവന്‍ പഞ്ചാബ്, ഡല്‍ഹി ക്യാപിറ്റല്‍സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണര്‍മാരുടെ വിക്കറ്റ് തുടക്കത്തില്‍ നഷ്‌ടമായത്‌ ഡല്‍ഹിക്ക് തിരിച്ചടിയായിരുന്നു.

മാര്‍കോസ് സ്‌റ്റോയിനിസിന്റെ അര്‍ധ സെഞ്ച്വറി ടീമിന് വലിയ കരുത്തായി. സ്റ്റോയിനിസ് 21 ബോളില്‍ 53 റണ്‍സ് നേടി. അയ്യര്‍ 32 ബോളില്‍ നിന്ന് 39ഉം പന്ത് 29 ബോളില്‍ നിന്ന് 31ഉം റണ്‍സ് നേടി.

ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി കാപിറ്റല്‍സ് 8 വിക്കറ്റ് നഷ്‌ടത്തില്‍ 157 റണ്‍സ് നേടി. ആദ്യ ഓവറുകളില്‍ ഓപണര്‍മാരടക്കം മൂന്ന് വിക്കറ്റുകള്‍ നഷ്‌ടപ്പെട്ടത് ഡല്‍ഹിയെ വലിയ പ്രതിരോധത്തില്‍ ആക്കിയിരുന്നു. ശിഖര്‍ ധവാന്റെ വിക്കറ്റാണ് ആദ്യം നഷ്‌ടപ്പെട്ടത്. ധവാന്‍ സംപൂജ്യനായി മടങ്ങി. പൃഥ്വി ഷാ, ഹെട്മിര്‍ എന്നിവര്‍ യഥാക്രമം അഞ്ചും ഏഴും റണ്‍സ് നേടി.

പഞ്ചാബിന്റെ ബോളിംഗ് നിരയില്‍ മുഹമ്മദ് ഷമിയാണ് തിളങ്ങിയത്. മൂന്ന് വിക്കറ്റുകളാണ് ഷമി നേടിയത്. കോട്രല്‍ രണ്ട് വിക്കറ്റുകള്‍ നേടി. രവി ബിഷ്‌ണോയിക്കാണ് മറ്റൊരു വിക്കറ്റ്. ദുബൈ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.

IPL News: ഐപിഎൽ പൂരം; ചെന്നൈ കിങ്സ് ‘കലിയുടെ കളി’ തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE