പുതിയ കൂട്ടുകെട്ട് പിറക്കുന്നു; ആഷിഖ് അബു നിര്‍മ്മാണം, വിനായകന്‍ സംവിധാനം

By News Desk, Malabar News
MalabarNews_party movie
ആഷിഖ് അബു ഫേസ്ബുക്കില്‍ പങ്ക് വെച്ച ചിത്രം
Ajwa Travels

ജൂനിയര്‍ ആര്‍ടിസ്റ്റ് ആയി സിനിമയില്‍ എത്തി പിന്നീട് മികച്ച അഭിനേതാവിനുള്ള സംസ്ഥാന പുരസ്‌കാരം വരെ സ്വന്തമാക്കിയ പ്രിയതാരം വിനായകന്‍ ഇനി സംവിധായകനാകുന്നു. ‘പാര്‍ട്ടി’ എന്നു പേരിട്ടിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് സംവിധായകന്‍ ആഷിഖ് അബുവാണ്.

വിനായകന്‍ തന്നെയാണ് തിരക്കഥ എഴുതുന്നത്. ചിത്രം അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് ആഷിഖ് അബു സമൂഹ മാദ്ധ്യമത്തില്‍ കുറിച്ചു. ‘നടനായി സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന നമ്മുടെ വിനായകന്‍ അടുത്ത വര്‍ഷം ആദ്യ സിനിമ എഴുതിസംവിധാനം ചെയ്യും. ”പാര്‍ട്ടി” അടുത്ത വര്‍ഷം’- ആഷിഖ് അബുവിന്റെ വാക്കുകള്‍.

ചെറിയ കഥാപാത്രങ്ങളിലൂടെയും വില്ലന്‍ വേഷങ്ങളിലൂടെയും ശ്രദ്ധനേടിയ വിനായകന്‍ പ്രേക്ഷക മനസില്‍ ഇടം നേടിയത് ‘കമ്മട്ടിപ്പാട’ത്തിലെ ഗംഗയിലൂടെയാണ്.

National News: ചാരപ്രവര്‍ത്തനം; അറസ്റ്റിലായ മാദ്ധ്യമ പ്രവര്‍ത്തകന് ആര്‍എസ്എസ് ബന്ധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE