ചൈനീസ് ചാരപ്രവര്‍ത്തനം; അറസ്റ്റിലായ മാദ്ധ്യമ പ്രവര്‍ത്തകന് ആര്‍എസ്എസ് ബന്ധമെന്ന് റിപ്പോര്‍ട്ട്

By News Desk, Malabar News
Rajive Sharma On RSS
Rajive Sharma
Ajwa Travels

ന്യൂഡല്‍ഹി: ചൈനീസ് ചാരപ്രവര്‍ത്തനത്തിന് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത മാദ്ധ്യമ പ്രവര്‍ത്തകന് ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്. പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ കൈവശം വെച്ചുവെന്ന് ആരോപിച്ച് സ്വതന്ത്ര മാദ്ധ്യമ പ്രവര്‍ത്തകന്‍ രാജീവ് ശര്‍മ്മയെയാണ് പോലീസ് അറസ്റ്റ് ചെയ്‌തിരുന്നത്. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനുമായി (വിഐഎഫ്) ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

അറസ്റ്റിന് പിന്നാലെ രാജീവ് ശര്‍മ്മയുമായി ബന്ധപ്പെട്ട വെബ്പേജ് വിവേകാനന്ദ ഫൗണ്ടേഷന്‍ നീക്കം ചെയ്‌തിരിക്കുകയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലാണ് വിഐഎഫിന്റെ സ്ഥാപക ഡയറക്ടര്‍. രാജീവ് ശര്‍മ്മയെ ഔദ്യോഗിക രഹസ്യ നിയമ പ്രകാരമാണ് (ഒഎസ്എ) ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്‌തത്. ഇയാളുടെ കൂടെ ഒരു ചൈനീസ് വനിതയെയും നേപ്പാള്‍ പൗരനേയും പോലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ചൈനീസ് ഇന്റലിജന്‍സിന് വേണ്ടി ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പോലീസ് സംശയിക്കുന്നു. പ്രതിരോധ രഹസ്യ വിവരങ്ങള്‍ക്ക് വേണ്ടി ഇവരില്‍ നിന്നും രാജീവ് ശര്‍മ്മ വന്‍ തുക കൈപ്പറ്റിയിട്ടുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE