കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സുരക്ഷാ ഉദ്യോഗസ്‌ഥനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്‍വലിച്ചു. അശോക് ചക്രബര്‍ത്തിയെന്ന ഉദ്യോഗസ്‌ഥനെയാണ് മാറ്റിയത്. ശനിയാഴ്‌ച നാലാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കമ്മീഷൻ നടപടി
അതേസമയം ബംഗാള്‍ തിരഞ്ഞെടുപ്പില്‍ കേന്ദ്രസേനയെ വിന്യസിച്ചതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ക്ക് മമതക്കെതിരെ വീണ്ടും കമ്മീഷന്‍ നോട്ടീസ് അയച്ചു. തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിൽ കേന്ദ്ര സേന ബിജെപിയെ പിന്തുണച്ചു നിന്നെന്നായിരുന്നു പരാമർശം. ഹിന്ദു-മുസ്‌ലിം വോട്ടര്‍മാര്‍ ബിജെപിക്കെതിരെ ഒന്നിക്കണമെന്ന പ്രസ്‌താവനയെ തുടർന്ന് ഇതിനുമുൻപും കമ്മീഷൻ മമതക്കെതിരെ രംഗത്തെത്തിയിരുന്നു.
Read also: മഹാരാഷ്‌ട്രയിൽ കോവിഡ് ആശുപത്രിയിൽ തീപിടുത്തം; 4 മരണം






































