ന്യൂഡെൽഹി: മണിപ്പൂരില്‍ സൈനികര്‍ക്കു നേരെയുണ്ടായ ഭീകരാക്രമണം രാജ്യത്തെ സംരക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിയില്ല എന്നതിന്റെ തെളിവാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളെ രാഹുല്‍ അനുശോചനം അറിയിച്ചു. കോൺഗ്രസ് നേതാക്കളായ അശോക് ഗെഹ്‌ലോട്ട്, ജയറാം രമേശ് എന്നിവരും ആക്രമണത്തെ അപലപിച്ചു.
ഏറെ കാലത്തിന് ശേഷമാണ് മണിപ്പൂരില്‍ സൈനികര്‍ക്കുനേരെ ഭീകരാക്രമണം നടക്കുന്നത്. മണിപ്പൂരിലെ ചുരാചന്ദ്പ്പൂര്‍ മേഖലയില്‍ ശനിയാഴ്‌ച രാവിലെ 10 മണിയോടെയുണ്ടായ ഭീകരാക്രമണത്തിൽ അസം റൈഫിള്‍സ് യൂണിറ്റ് കമാന്‍ഡിംഗ് ഓഫിസറും കുടുംബവും മറ്റു നാല് ജവാന്‍മാരും അടക്കം ഏഴ് പേരാണ് കൊല്ലപ്പെട്ടത്.
അസം റൈഫിള്‍സ് 46ആം യൂണിറ്റ് കമാന്‍ഡിംഗ് ഓഫിസറായ വിപ്ളബ് ത്രിപാഥി, അദ്ദേഹത്തിന്റെ ഭാര്യ, മകന്‍ ഇവരുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് സൈനികര്‍, വാഹനത്തിന്റെ ഡ്രൈവര്‍ എന്നിവര്‍ക്കാണ് ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്‌ടമായത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിന് നേരെ ഒളിഞ്ഞിരുന്ന ഭീകരര്‍ പൊടുന്നനെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. വന്‍ ആയുധ ശേഖരത്തോട് കൂടിയാണ് ഭീകരര്‍ ആക്രമണം നടത്തിയതെന്നാണ് വിവരം.
ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം മണിപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഓഫ് മണിപ്പൂരും (പിഎൽഎ) മണിപ്പൂര്‍ നാഗാ ഫ്രണ്ടും (എംഎൻപിഎഫ്) ഏറ്റെടുത്തു. സംയുക്‌ത പ്രസ്‌താവനയിലൂടെയാണ് ഇരു സംഘടനകളും ഉത്തരവാദിത്തം ഏറ്റെടുത്തത്.
मणिपुर में सेना के क़ाफ़िले पर हुए आतंकी हमले से एक बार फिर साबित होता है कि मोदी सरकार राष्ट्र की सुरक्षा करने में असमर्थ है।
शहीदों को मेरी श्रद्धांजलि व उनके परिवारजनों को शोक संवेदनाएँ। देश आपके बलिदान को याद रखेगा।
— Rahul Gandhi (@RahulGandhi) November 13, 2021
Most Read: ഹിന്ദുത്വവും ഐഎസ്ഐഎസും ഒന്നാണെന്ന് പറഞ്ഞിട്ടില്ല; സല്‍മാന്‍ ഖുര്‍ഷിദ്