ചെന്നൈ: ശിവകാശിയിലെ പടക്ക നിര്‍മാണശാലയിൽ പൊട്ടിത്തെറി. ആറ് പേര് മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
വ്യാഴാഴ്ച വൈകിട്ടോടെ കാളയാര്‍കുറിച്ചിയിലെ പടക്ക നിര്‍മാണ ശാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്. അപകടം നടന്ന ഉടന്‍ തന്നെ അഗ്നി രക്ഷാ സേന സ്ഥലത്ത് എത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കൂടുതല്‍ പൊട്ടിത്തെറി ഒഴിവാക്കാനുള്ള ശ്രമത്തിലാണ് അഗ്നി രക്ഷാ സേന.
രണ്ടാഴ്ച മുമ്പ് ശിവകാശിയി സാത്തൂരിലെ പടക്ക നിര്‍മാണ ശാലയിലും പൊട്ടിത്തെറി ഉണ്ടായിരുന്നു. 23 പേരാണ് അന്ന് മരിച്ചത്.
Also Read: യുപിയിൽ 15കാരിയെ നാലുപേർ ചേർന്ന് കൂട്ടബലാല്‍സംഗം ചെയ്തു







































