തിരുവനന്തപുരം: ഓക്‌സിജൻ വിതരണവുമായി ബന്ധപ്പെട്ട് കെഎംഎംഎല്ലിനെ ഉൾപ്പെടുത്തി മനോരമ പുറത്തുവിട്ടത് വ്യാജവാർത്തയെന്ന് വ്യവസായി മന്ത്രി ഇപി ജയരാജൻ. ‘വിദേശ കമ്പനിക്ക് ഓക്‌സിജന്‍ വില്‍ക്കാനുള്ള കെഎംഎംഎല്‍ നീക്കം സര്‍ക്കാര്‍ തടഞ്ഞു’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച വാര്‍ത്ത തികച്ചും വസ്‌തുതാ വിരുദ്ധമാണെന്ന് ഇപി ജയരാജൻ തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് അറിയിച്ചത്.
കോവിഡ് പ്രതിരോധം നല്ലനിലയില്‍ നടപ്പാക്കുന്ന സംസ്‌ഥാന സർക്കാരിനെ മോശമായി ചിത്രീകരിക്കാനുള്ള ഗൂഢനീക്കമാണ് ഈ വാര്‍ത്തക്ക് പിന്നില്‍. കേരളത്തിലെ ഒരു പൊതുമേഖലാ സ്‌ഥാപനം നടത്തുന്ന സാമൂഹ്യനൻമ നിറഞ്ഞ നടപടിയെ തെറ്റായി വ്യാഖ്യാനിക്കുന്നത് ദുരുദ്ദേശപരമാണെന്നും ഇപി ജയരാജൻ പറഞ്ഞു.
രാജ്യമാകെ ഗുരുതരമായ പ്രതിസന്ധി നിലനില്‍ക്കുമ്പോള്‍ ജീവല്‍ പ്രധാനമായ ഒരു പ്രവര്‍ത്തനത്തിന്റെ പേരില്‍ അനാവശ്യ വിവാദമുണ്ടാക്കുന്നത് കടുത്ത ജനദ്രോഹമാണ്. ഇത്തരം കള്ളപ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയണമെന്നും ഇപി തന്റെ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
Read Also: കിടപ്പുരോഗികൾക്ക് വീട്ടിലെത്തി വാക്‌സിൻ നൽകൽ; സർക്കാരിന് നോട്ടീസയച്ച് മനുഷ്യാവകാശ കമ്മീഷൻ