കിടപ്പുരോഗികൾക്ക് വീട്ടിലെത്തി വാക്‌സിൻ നൽകൽ; സർക്കാരിന് നോട്ടീസയച്ച് മനുഷ്യാവകാശ കമ്മീഷൻ

By Staff Reporter, Malabar News
Vaccination
Representational Image
Ajwa Travels

തിരുവനന്തപുരം: കിടപ്പുരോഗികൾക്ക് കോവിഡ് വാക്‌സിൻ അവരുടെ വീടുകളിലെത്തി നൽകണമെന്ന പരാതിയിൽ സ്വീകരിക്കാൻ കഴിയുന്ന നടപടികൾ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് നോട്ടീസയച്ച് മനുഷ്യാവകാശ കമ്മീഷൻ.

മനുഷ്യാവകാശ പ്രവർത്തകനായ തമ്പി സുബ്രഹ്‌മണ്യൻ സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ ഇടപെടൽ. കിടപ്പുരോഗികൾ, അംഗപരിമിതർ, സാന്ത്വന ചികിൽസാ രോഗികൾ എന്നിവർക്ക് അവരവരുടെ വീട്ടിലെത്തി വാക്‌സിൻ നൽകണമെന്നാണ് ആവശ്യം. കേസ് മേയ് 28നാണ് പരിഗണിക്കുക.

അതേസമയം നാലാഴ്‌ചക്കകം ആരോഗ്യവകുപ്പ് സെക്രട്ടറിയും ആരോഗ്യവകുപ്പ് ഡയറക്‌ടറും റിപ്പോർട് സമർപ്പിക്കണമെന്ന് നോട്ടീസിൽ കമ്മീഷൻ അധ്യക്ഷൻ ജസ്‌റ്റിസ് ആന്റണി ഡൊമിനിക്ക് വ്യക്‌തമാക്കി.

Read Also: കേന്ദ്രത്തിന്റെ വാക്‌സിൻ നയം കമ്പനികള്‍ക്ക് കൊള്ളലാഭത്തിന് വഴിയൊരുക്കും; മുല്ലപ്പള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE