കൊച്ചി: പിറവത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗം കയ്യാങ്കളിയിൽ അവസാനിച്ചു. കേരള കോൺഗ്രസിൽ നിന്ന് രാജി വെച്ച ജിൽസ് പെരിയപ്പുറം ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചുള്ള ചർച്ചയാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്.
പിറവം മുൻ നഗരസഭ ചെയർമാനും കോൺഗ്രസ് നേതാവുമായ സാബു കെ ജേക്കബ് പാർട്ടി വിട്ട് പിറവത്ത് എൽഡിഎഫ് സ്‌ഥാനാർഥിയാകാൻ ശ്രമിച്ചുവെന്നാണ് ജിൽസിന്റെ ആരോപണം. ഇതിനായി സാബു ജോസ് കെ മാണിക്ക് പണം നൽകിയെന്നും ജിൽസ് ആരോപിച്ചു. ഇതിനെ ചൊല്ലിയാണ് കോൺഗ്രസ് പ്രവർത്തകർ തമ്മിലടിച്ചത്.
അതേസമയം, ജോസ് കെ മാണിയുമായി ചർച്ച നടത്തിയിട്ടില്ലെന്നും ജിൽസിന്റേത് അടിസ്‌ഥാനരഹിതമായ ആരോപണമാണെന്നും സാബു കെ ജേക്കബ് പ്രതികരിച്ചു.
Also Read: ഫിറോസ് കുന്നംപറമ്പിൽ തവനൂരിൽ; 100ലധികം കോൺഗ്രസ് പ്രവർത്തകർ രാജിവെക്കും







































