പിറവത്ത് കോൺഗ്രസ് യോഗത്തിൽ കയ്യാങ്കളി; തമ്മിലടിച്ച് പ്രവർത്തകർ

By News Desk, Malabar News

കൊച്ചി: പിറവത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗം കയ്യാങ്കളിയിൽ അവസാനിച്ചു. കേരള കോൺഗ്രസിൽ നിന്ന് രാജി വെച്ച ജിൽസ് പെരിയപ്പുറം ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചുള്ള ചർച്ചയാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്.

പിറവം മുൻ നഗരസഭ ചെയർമാനും കോൺഗ്രസ് നേതാവുമായ സാബു കെ ജേക്കബ് പാർട്ടി വിട്ട് പിറവത്ത് എൽഡിഎഫ് സ്‌ഥാനാർഥിയാകാൻ ശ്രമിച്ചുവെന്നാണ് ജിൽസിന്റെ ആരോപണം. ഇതിനായി സാബു ജോസ് കെ മാണിക്ക് പണം നൽകിയെന്നും ജിൽസ് ആരോപിച്ചു. ഇതിനെ ചൊല്ലിയാണ് കോൺഗ്രസ് പ്രവർത്തകർ തമ്മിലടിച്ചത്.

അതേസമയം, ജോസ് കെ മാണിയുമായി ചർച്ച നടത്തിയിട്ടില്ലെന്നും ‌ജിൽസിന്റേത് അടിസ്‌ഥാനരഹിതമായ ആരോപണമാണെന്നും സാബു കെ ജേക്കബ് പ്രതികരിച്ചു.

Also Read: ഫിറോസ് കുന്നംപറമ്പിൽ തവനൂരിൽ; 100ലധികം കോൺഗ്രസ് പ്രവർത്തകർ രാജിവെക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE