ന്യൂഡെൽഹി: അന്തരിച്ച ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ്ങിന്റെ സംസ്കാരം നാളെ. കല്യാൺ സിങ്ങിന്റെ അന്ത്യകർമങ്ങൾ നാളെ (ഓഗസ്റ്റ് 23) വൈകുന്നേരം നരോറയിലെ ഗംഗയുടെ തീരത്ത് നടക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് അറിയിച്ചത്. കല്യാൺ സിങ്ങിന്റെ മരണത്തിൽ അനുശോചിച്ച് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച യുപിയിൽ നാള പൊതു അവധി ആയിരിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ലഖ്നൗവിലെ ആശുപത്രിയിൽ വെച്ചായിരുന്നു ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന കല്യാൺ സിങ്ങിന്റെ അന്ത്യം. 89 വയസായിരുന്നു. രക്തത്തിലെ അണുബാധ, മറ്റ് വാർധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങൾ എന്നിവയെ തുടർന്ന് ജൂലൈ നാലിനാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് വെള്ളിയാഴ്ച ഡയാലിസിസിന് വിധേയനാക്കിയിരുന്നു.
കല്യാൺ സിങ്ങിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും അനുശോചനം രേഖപ്പെടുത്തി.
Most Read: കോവിഡില്‍ രക്ഷിതാക്കള്‍ നഷ്ടമായ കുട്ടികളുടെ കണക്കെടുപ്പ്; പരാതികൾ അറിയിക്കാമെന്ന് മന്ത്രി







































