കോവിഡില്‍ രക്ഷിതാക്കള്‍ നഷ്‌ടമായ കുട്ടികളുടെ കണക്കെടുപ്പ്; പരാതികൾ അറിയിക്കാമെന്ന് മന്ത്രി

By News Desk, Malabar News
v-shivankutty
Ajwa Travels

തിരുവനന്തപുരം: കോവിഡില്‍ രക്ഷിതാക്കള്‍ നഷ്‌ടമായ കുട്ടികളുടെ കണക്കെടുപ്പില്‍ പേരുകള്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് പരിഹാരം കാണുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ നടപടിക്രമങ്ങള്‍ അനുസരിച്ചാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്.

വനിതാ ശിശു വികസന സെക്രട്ടറി ചെയര്‍പേഴ്‌സണായും ഡയറക്‌ടര്‍ കണ്‍വീനറായും കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കുട്ടികളുടെ പേരുകള്‍ ജില്ലാ ശിശു സംരക്ഷണ സമിതിയില്‍ റിപ്പോര്‍ട് ചെയ്യപ്പെടുന്നതില്‍ എന്തെങ്കിലും സംശയം ഉണ്ടായാല്‍ അന്തിമ തീരുമാനം സമിതിയുടേതാകും.

ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങളനുസരിച്ച് വിദ്യാഭ്യാസ വകുപ്പിനും പരാതി നല്‍കാം. വിദ്യാഭ്യാസ വകുപ്പ് ആരോഗ്യ വകുപ്പിന് പരാതി കൈമാറി പരിഹാരം ഉണ്ടാക്കുന്നതാണ്. ചില പരാതികള്‍ ഉയര്‍ന്നു വന്ന പശ്‌ചാത്തലത്തിലാണ് അറിയിപ്പെന്നും മന്ത്രി അറിയിച്ചു.

Entertainment News: കിടിലൻ ടീസറുമായി ‘പട’; ചിത്രത്തിൽ ചാക്കോച്ചൻ, വിനായകൻ, ജോജു, ദിലീഷ്!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE