കിടിലൻ ടീസറുമായി ‘പട’; ചിത്രത്തിൽ ചാക്കോച്ചൻ, വിനായകൻ, ജോജു, ദിലീഷ്!

By Siva Prasad, Special Correspondent (Film)
  • Follow author on
Pada Malayalam Movie
Ajwa Travels

കേരളത്തിൽ നടന്നതും ഏറെ മാദ്ധ്യമശ്രദ്ധ നേടിയതുമായ യഥാര്‍ഥ സംഭവത്തെ ആസ്‌പദമാക്കി ഒരുങ്ങുന്ന ചിത്രമാണ്പട‘. 25 കൊല്ലം മുൻപ് പാലക്കാട് ജില്ലാ കളക്‌ടറായിരുന്ന ഡബ്ളിയു ആർ റെഡ്ഢിയെ അയ്യങ്കാളിപ്പടയുടെ നാലു പ്രവർത്തകർ ഒൻപതു മണിക്കൂർ ബന്ദിയാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടതാണ് പട‘.

മൾട്ടിസ്‌റ്റാർ ബിഗ്‌സ്‌ക്രീൻ ചിത്രമായി ഒരുക്കിയ ചിത്രത്തിൽ ചാക്കോച്ചൻ, വിനായകൻ, ജോജു, ദിലീഷ് എന്നിവർക്കൊപ്പം പ്രകാശ് രാജ്, ഷൈൻ ടോം ചാക്കോ, അർജുൻ രാധാകൃഷ്‌ണൻ, ഇന്ദ്രൻസ്, സലീംകുമാർ, ജഗദീഷ്, ടിജി രവി, ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരൻ, ശ്രീരാമൻ, ശങ്കർ രാമകൃഷ്‌ണൻ, കനി കുസൃതി, കോട്ടയം രമേഷ്, സജിത മഠത്തിൽ തുടങ്ങി ഒട്ടനവധി അഭിനേതാക്കളും അണിനിരക്കുന്നുണ്ട്.

ഗപ്പി, നോർത്ത് 24 കാതം, ഗോദ, ഇഷ്‌ക് എന്നീ സൂപ്പർ ഹിറ്റ് സിനിമകൾക്ക് ശേഷം ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ് ബാനർ പുറത്തിറക്കുന്ന ചിത്രമാണ് ‘പട’. കെഎം കമല്‍ സംവിധാനം ചെയ്യുന്ന പട മുകേഷ് ആര്‍ മെഹ്‌ത, എവി അനൂപ്, സിവി സാരഥി എന്നിവര്‍ ചേർന്നാണ് നിർമിക്കുന്നത്. പ്രമുഖ ഛായാഗ്രാഹകൻ സമീര്‍ താഹിറാണ് ചിത്രത്തിന്റെ ക്യാമറാ നിർവഹണം.

സംവിധായകൻ കമല്‍ കെഎം തന്നെയാണ് പടയുടെ രചന നിർവഹിച്ചത്. ഷാന്‍ മുഹമ്മദാണ് ചിത്ര സംയോജനം നോക്കുന്നത്. പരിപൂർണമായും ത്രില്ലർ ഗണത്തിൽപ്പെടുന്ന സിനിമ തിയേറ്റർ റിലീസാണ് ലക്ഷ്യം വെക്കുന്നത്. വിഷ്‌ണു വിജയൻ ചിത്രത്തിന് സംഗീതം ഒരുക്കുന്നു. എൻഎം ബാദുഷ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ. കെ രാജേഷ്, പ്രേംലാൽ കെകെ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്‌.

പ്രൊഡക്ഷൻ ഡിസൈനർ – ഗോകുൽ ദാസ്, വസ്‌ത്രാലങ്കാരം – സ്‌റ്റെഫി സേവിയർ, മേക്കപ്പ് – ആർജി വയനാടൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് – സുധർമ്മൻ വള്ളിക്കുന്ന്, പ്രതാപൻ കല്ലിയൂർ, എസ്സൻ കെ എസ്‌തപ്പാൻ, ചീഫ് അസോ.ഡയറക്‌ടർ – സുധ പത്‌മജ ഫ്രാൻസീസ്, പിആർഒ – പി ശിവപ്രസാദ് എന്നിവരാണ് മറ്റ് പ്രധാന അണിയറ പ്രവർത്തകർ.

Pada Malayalam Movie

Most Read: ‘കുറാത്ത് -ആം ദി പോപ്പ്’ സിനിമ; വീണ്ടും നിഗൂഢതകളുടെ പ്രചാരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE