തമിഴ്‌നാട്ടിൽ സിനിമ തിയേറ്ററുകൾ തുറക്കാൻ അനുമതി

By News Desk, Malabar News
Theaters in Kerala
Ajwa Travels

ചെന്നൈ: തമിഴ്‌നാട്ടിൽ സിനിമ തിയേറ്ററുകൾ തുറക്കാൻ അനുമതി. ഓഗസ്‌റ്റ് 23 മുതൽ തിയേറ്ററുകൾ തുറക്കാൻ മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അനുമതി നൽകി. ഈ ഇളവുകൾ ഉൾപ്പെടെ തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ സെപ്റ്റംബർ ആറുവരെ നീട്ടി.

ബാറുകൾ തുറക്കാനും ബീച്ചുകളിൽ സന്ദർശകരെ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. മൃഗശാലകളിലും സന്ദർശകരെ അനുവദിക്കും. ആന്ധ്രാ പ്രദേശിൽ നിന്നും കർണാടകയിൽ നിന്നുമുള്ള ബസ് സർവീസുകൾക്കും അനുമതി നൽകിയിട്ടുണ്ട്.

സെപ്റ്റംബർ ഒന്നു മുതൽ സ്‌കൂളുകളും കോളേജുകളും തുറക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല. 9 മുതൽ 12 വരെയുള്ള ക്ളാസുകളിലെ കുട്ടികൾക്കാണ് സെപ്റ്റംബർ ഒന്നു മുതൽ ക്ളാസുകൾ ആരംഭിക്കുന്നത്. സ്‌കൂളുകൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഒന്നു മുതൽ എട്ടു വരെയുള്ള ക്ളാസുകൾ ആരംഭിക്കുന്നത് സെപ്റ്റംബർ 15ന് ശേഷം തീരുമാനിക്കും.

Read Also: ബഹ്റൈനില്‍ മൂന്ന് വയസ് മുതലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ രജിസ്‍ട്രേഷന്‍ തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE