ബഹ്റൈനില്‍ മൂന്ന് വയസ് മുതലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ രജിസ്‍ട്രേഷന്‍ തുടങ്ങി

By News Desk, Malabar News
covid vaccination in children
Representational image
Ajwa Travels

മനാമ: ബഹ്റൈനില്‍ മൂന്ന് വയസ് മുതല്‍ 11 വയസ് വരെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതിനുള്ള രജിസ്‍ട്രേഷന്‍ തുടങ്ങി. ഈ പ്രായത്തിലുള്ള കുട്ടികളില്‍ മറ്റ് അസുഖങ്ങള്‍ കൂടി ഉള്ളവര്‍ക്കാണ് ഇപ്പോള്‍ വാക്‌സിന്‍ നല്‍കുന്നത്.

സിനോഫാം വാക്‌സിന്റെ രണ്ട് ഡോസുകളായിരിക്കും മൂന്ന് മുതല്‍ 11 വയസ് വരെയുള്ള കുട്ടികള്‍ക്ക് നല്‍കുക. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ഹൃദയ സംബന്ധമായ രോഗങ്ങള്‍, പ്രമേഹം, അമിതവണ്ണം, ക്യാന്‍സര്‍, ഡൗണ്‍ സിന്‍ഡ്രോം, മറ്റ് ജനിതക വൈകല്യങ്ങള്‍ എന്നിവ ഉള്ള കുട്ടികള്‍ക്ക് വാക്‌സിനെടുക്കാനായി രജിസ്‌റ്റര്‍ ചെയ്യാം.

ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‍സൈറ്റ് വഴിയാണ് രജിസ്‍ട്രേഷന്‍. വാക്‌സിനെടുക്കാന്‍ കുട്ടിയുടെ നിയമാനുസൃത രക്ഷിതാവിന്റെ അനുമതി വേണം. ഒപ്പം വാക്‌സിനെടുക്കാൻ എത്തുമ്പോള്‍ കുട്ടികള്‍ക്കൊപ്പം മുതിര്‍ന്ന ഒരാളും ഉണ്ടായിരിക്കണമെന്നും അധികൃതര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

National News: പഞ്ചാബിൽ കർഷക പ്രതിഷേധം; 19 ട്രെയിനുകൾ റദ്ദാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE