നിരോധിത ഗുളികകൾ കൈവശം വെച്ചു; ബഹ്‌റൈനിൽ 48കാരൻ അറസ്‌റ്റിൽ

By News Desk, Malabar News
Drugs
Ajwa Travels

മനാമ: ബഹ്‌റൈനിൽ നിരോധിത ഗുളികകൾ കൈവശം വെച്ചതിന് 48 വയസുകാരനെ അറസ്‌റ്റ്‌ ചെയ്‌തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെ സഹകരണത്തോടെ ജനറൽ ഡയറക്‌ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്‌റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസാണ് നടപടിയെടുത്തത്.

രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് അറസ്‌റ്റിലേക്ക് നയിച്ചത്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന മരുന്നുകളും അധികൃതർ പിടിച്ചെടുത്തു. പിടിയിലായ വ്യക്‌തിയെ പബ്‌ളിക്ക് പ്രോസിക്യൂഷന് കൈമാറുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ച് വരുന്നതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

Most Read: ജീവൻ പണയപ്പെടുത്തി ടിക് ടോക്ക് ചലഞ്ച്; സ്വയം കഴുത്ത് ഞെരിച്ച് കുട്ടികൾ മരിച്ചു, റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE