തമിഴ്‌നാട്ടിൽ ഫെബ്രുവരി 1 മുതൽ സ്‌കൂളുകളും കോളേജുകളും തുറന്നു പ്രവർത്തിക്കും

By Staff Reporter, Malabar News
tamilnadu-schools
Ajwa Travels

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌കൂളുകളും കോളേജുകളും ഫെബ്രുവരി 1 മുതൽ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്നാണ് സംസ്‌ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങളും അടച്ചത്. എന്നാൽ ഇപ്പോൾ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് ഫെബ്രുവരി 1 മുതല്‍ സ്‌കൂളുകള്‍ക്കും, കോളേജുകള്‍ക്കും ഓഫ്‍ലൈൻ ക്ളാസുകള്‍ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കിക്കഴിഞ്ഞു.

സംസ്‌ഥാനത്ത്‌ നിലവിൽ കോവിഡ് കേസുകൾ കുറയുകയാണ്. ഇതോടെയാണ് ഇളവുകൾ കൊണ്ട് വരുന്നത്. നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി നേരത്തെ ഏര്‍പ്പെടുത്തിയ വാരാന്ത്യ ലോക്ക്ഡൗണ്‍ അവസാനിപ്പിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. രാത്രികാല കര്‍ഫ്യൂവും തുടരേണ്ടെന്നാണ് സർക്കാർ തീരുമാനം. 29,976 പേർക്കാണ് ഇന്നലെ സംസ്‌ഥാനത്ത്‌ രോഗബാധ ഉണ്ടായത്.

Read Also: ആഗോള സൂചികകളിലെ നഷ്‌ടം ഇന്ത്യൻ വിപണിയിലും പ്രകടമാവുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE