തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ ലക്ഷങ്ങൾ വില വരുന്ന എംഡിഎംഎയുമായി നാല് പേര് പിടിയിൽ. കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി കേസിലെ പ്രതികളാണ് ലഹരി വസ്തുക്കളുമായി പിടിയിലായത്. ആര്യങ്കോട്, പൂഴനാട്, കുറ്റിയാണിക്കാട് ഭാഗങ്ങളിൽ പോലീസും, ആന്റി നാർക്കോട്ടിക് സെല്ലും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്.
കുറ്റിയാണിക്കാട് സ്വദേശി കിരൺ, ഒറ്റശേഖര മംഗലം സ്വദേശികളായ ബിനിൽ, വിപിൻ മോഹൻ, കീഴാറ്റൂര്‍ സ്വദേശി ജോബി ജോസ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് ലക്ഷങ്ങൾ വില വരുന്ന എംഡിഎംഎയും നാലു കിലോ കഞ്ചാവും പിടിച്ചെടുത്തു.
വിദ്യാർഥികൾക്കും, സിനിമ സീരിയൽ താരങ്ങള്‍ക്കും ഇവർ സ്ഥിരമായി മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്നതായി പോലീസ് പറയുന്നു. ബിബിൻ മോഹന്റെ നേതൃത്വത്തിലാണ് സിനിമാ- സീരിയൽ മേഖലകളിൽ മയക്കുമരുന്നുകൾ എത്തിച്ചു നൽകുന്നത്. സംഘത്തിൽ കൂടുതൽ പ്രതികളുണ്ടെന്നും ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയെന്നും പോലീസ് പറഞ്ഞു.
Read Also: കോവിഡ് വ്യാപനം തടയാൻ ഫലപ്രദ മാർഗം കണ്ടെയ്ൻമെന്റ് സോൺ; കേന്ദ്ര സംഘം






































