തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം തരംഗം രൂക്ഷമായതോടെ കൂടുതല്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലാണ് പുതുതായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയ ജില്ലകളിൽ ഇന്ന് മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും.
സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു. തിരുവനന്തപുരത്ത് ഇന്നലെയും 50,000ന് മുകളിലായിരുന്നു രോഗികളുടെ എണ്ണം. എല്ലാ ജില്ലകളിലും ആയിരത്തിന് മുകളില്‍ രോഗികളുണ്ട്.
തിരുവനന്തപുരത്തെയും എറണാകുളത്തെയും സ്ഥിതി ഗുരുതരമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവിടങ്ങളിൽ നിയന്ത്രണങ്ങള്‍ തുടരും.
ഇന്നലെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയ ജില്ലകളില്‍ പൊതു പരിപാടികൾക്ക് വിലക്കുണ്ട്. തിയേറ്ററുകൾ, ജിമ്മുകൾ, നീന്തൽ കുളങ്ങൾ എന്നിവ അടഞ്ഞു കിടക്കും. വരുന്ന മൂന്നാഴ്ചകൂടി അതിതീവ്ര വ്യാപനത്തിന് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്.
അതേസമയം രോഗമുക്തി നേടിയവരില്‍ കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങള്‍ കാണുന്നതിനാല്‍ പോസ്റ്റ് കോവിഡ് ക്ളിനിക്കുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.
റിപ്പോർട് ചെയ്യുന്നതിൽ 94 ശതമാനവും ഒമൈക്രോൺ വകഭേദമാണെന്ന കണ്ടെത്തലിനെ തുടർന്ന് അതീവ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം.
Most Read: പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം; തിയേറ്റര്‍ ഉടമകള്‍ കോടതിയിൽ







































