പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം; തിയേറ്റര്‍ ഉടമകള്‍ കോടതിയിൽ

By Central Desk, Malabar News
Should allowed Movie theaters; Theater owners in court
Representational image
Ajwa Travels

എറണാകുളം: 50% സീറ്റുകളോടെ തിയേറ്ററുകൾക്ക് പ്രവർത്തിക്കാൻ അവസരം ആവശ്യപ്പെട്ട് കോടതിയിലെത്തിയ കേസിൽ തീരുമാനം ഇന്നറിയാം. ഹൈക്കോടതി ഉച്ചക്ക് ശേഷം കേസ് പരിഗണിക്കുമെന്നാണ് അറിയുന്നത്.

മാളുകള്‍ക്കും ബാറുകള്‍ക്കും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കും ഇല്ലാത്ത തടസം എന്തിനാണ് തിയേറ്ററുകള്‍ക്ക് നടപ്പിലാക്കുന്നതെന്നും അടച്ചിടാന്‍ നിര്‍ദ്ദേശിക്കുന്നത് വിവേചനമാണെന്നും ഹര്‍ജിക്കാര്‍ പറയുന്നു. സര്‍ക്കാരിന്റെ ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ ഫിയോക് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.

തിയേറ്ററുകള്‍ക്ക് മാത്രം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത് നീതീകരിക്കാൻ എങ്ങനെ സാധിക്കുമെന്ന് ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. ഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്ന് മറുപടി അറിയിച്ചേക്കും.

കോവിഡ് വ്യാപന സാഹചര്യത്തിൽ ഞായറാഴ്‌ചകളിൽ സിനിമാ തീയറ്ററുകള്‍ അടച്ചിടണമെന്ന സർക്കാർ ഉത്തരവ് വന്നിട്ടുണ്ട്. ഇതിനെതിരെയാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് കോടതിയെ സമീപിച്ചത്. 50 ശതമാനം സീറ്റുകളോടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് ഫിയോക്കിന്റെ പ്രധാന ആവശ്യം.

Most Read: ‘പ്ളാസ്‌റ്റിക് ഭൂമിക്ക് ഭീഷണി’; അക്കാര്യം മനുഷ്യരേക്കാൾ അറിയാം ഈ അരയന്നത്തിന് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE