കോഴിക്കോട്: സ്പൈനൽ മസ്കുലർ അട്രോഫി രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന അഞ്ചു മാസം പ്രായമുള്ള കുഞ്ഞിന് സൗജന്യ ചികിൽസ ഉറപ്പാക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കുട്ടിയുടെ പിതാവ് പെരിന്തൽമണ്ണ സ്വദേശി ആരിഫ് ആണ് ഹരജി നൽകിയത്.
18 കോടി രൂപ വില വരുന്ന മരുന്നു നല്കുകയല്ലാതെ മകന്റെ ജീവൻ രക്ഷിക്കാൻ മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് ഹരജിയിൽ പറയുന്നത്. കഴിഞ്ഞ തവണ ഹരജി പരിഗണിച്ച കോടതി കുട്ടിയെ പരിശോധിക്കാന്‍ അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാൻ നിർദ്ദേശം നൽകിയിരുന്നു.
നിലവിൽ വെന്റിലേറ്ററിലാണ് കുഞ്ഞ്. അമേരിക്കയില്‍ നിന്ന് എത്തിക്കാനുള്ള മരുന്ന് വെന്റിലേറ്ററിൽ കഴിയുന്ന കുഞ്ഞിന് നല്കാനാകുമോ എന്നാണ് മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കേണ്ടത്. മെഡിക്കല്‍ ബോര്‍ഡിലേക്കുള്ള വിദഗ്ധരുടെ പേരുകള്‍ നല്കാന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
രണ്ടു കുട്ടികളാണ് ഇതേ രോഗവുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ കഴിയുന്നത്. പെരിന്തല്‍മണ്ണ സ്വദേശി ആരിഫിന്റെ മകന് ഇമ്രാന്, കൊടുവള്ളി കിഴക്കോത്ത് അബൂബക്കറിന്റെ മകള്‍ ഒരു വയസുള്ള ഫാത്തിമ ഹൈസല്‍ എന്നീ കുട്ടികളാണ് ചികിൽസയിൽ ഉള്ളത്. കണ്ണൂരുകാരൻ മുഹമ്മദിനായി കൈകോർത്ത കേരളം ഇമ്രാൻ എന്ന അഞ്ച് മാസം മാത്രം പ്രായമായ മകന് വേണ്ടിയും ഒത്തൊരുമിക്കുമെന്ന പ്രതീക്ഷയിലാണ് ആരിഫും കുടുംബവും.
Most Read: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; ഉന്നത ഹിസ്ബുൾ കമാൻഡറെ വധിച്ച് സേന








































Insha Allah
All Indians praying
For Imran treatment