കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച പെണ്‍കുട്ടികളെ ഇന്ന് കോഴിക്കോട് ജുഡീഷ്യന്‍ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കാണാതായ ആറുപേരിൽ നാലു പെണ്‍കുട്ടികളെ മലപ്പുറം എടക്കരയില്‍ നിന്നും രണ്ട് പേരെ ബെംഗളൂരുവില്‍ നിന്നുമാണ് കണ്ടെത്തിയത്. നാലുപേരെ ഇന്നലെ വൈകുന്നേരത്തോടെ ചെവായൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ച് രാത്രിയോടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി.
പെണ്‍കുട്ടികള്‍ക്ക് യാത്രയില്‍ ഉടനീളം ഗൂഗിള്‍ പേ വഴി പണം അയച്ചു കൊടുത്തത് എടക്കര സ്വദേശിയായ യുവാവ് ആണെന്നാണ് വിവരം. ഈ യുവാവിനെ കാണാനായി കുട്ടികള്‍ എടക്കരയില്‍ എത്തിയ സമയത്താണ് പിടിയിലായത്. കുട്ടികളുടെ കൂടെ ട്രെയിനില്‍ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന രണ്ട് യുവാക്കളേയും രാത്രിയോടെ ചെവായൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് അറസ്‌റ്റ് രേഖപ്പെടുത്തി.
Read also: കെ-റെയിൽ; സിപിഐഎം നടത്തുന്നത് സൈബർ ഗുണ്ടായിസമെന്ന് കെ സുധാകരൻ