പാലക്കാട്: പാലക്കാട് നിർഭയ കേന്ദ്രത്തിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായി. 17 വയസുള്ള രണ്ടുപേരും 14-കാരിയെയുമാണ് കാണാതായത്. തിങ്കളാഴ്‌ച രാത്രി പത്ത് മണിയോടെയാണ് ഇവരെ കാണാതായത്. സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ചു മുറികളിൽ നിന്നും ഇവർ പുറത്തുചാടുകയായിരുന്നു.
കുട്ടികളെ കാണാതായതിന് പിന്നാലെ നിർഭയ കേന്ദ്രം അധികൃതർ വിവരം പോലീസിൽ അറിയിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചാണ് അന്വേഷണം നടത്തുന്നത്. കാണാതായതിൽ പോക്‌സോ അതിജീവിതയും ഉൾപ്പെട്ടിട്ടുണ്ട്.
Most Read| ജമ്മു കശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യഘട്ട പോളിങ് തുടങ്ങി- കനത്ത സുരക്ഷ