ജമ്മു കശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യഘട്ട പോളിങ് തുടങ്ങി- കനത്ത സുരക്ഷ

ആകെയുള്ള 90 മണ്ഡലങ്ങളിൽ 24 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 219 സ്‌ഥാനാർഥികളാണ് ഇന്ന് ജനവിധി തേടുന്നത്.

By Trainee Reporter, Malabar News
Malabarnews_special voters list
Representational image
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് ആരംഭിച്ചു. രാവിലെ ഏഴു മുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്. ആകെയുള്ള 90 മണ്ഡലങ്ങളിൽ 24 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 219 സ്‌ഥാനാർഥികളാണ് ഇന്ന് ജനവിധി തേടുന്നത്. 23 ലക്ഷം വോട്ടർമാർ പോളിങ് ബൂത്തിലെത്തും.

പത്ത് വർഷത്തിന് ശേഷമാണ് ജമ്മുവിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. അനന്ത്‌നാഗ്, പുൽവാമ, കുൽഗാം, ഷോപ്പിയാൻ, റംമ്പാൻ, കിഷ്‌ത്വാർ, ദോഡ ജില്ലകളിലാണ് ഇന്ന് പോളിങ് നടക്കുന്നത്. ഭീകരാക്രമണങ്ങളുടെ പശ്‌ചാത്തലത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ജനങ്ങൾ മികച്ച രീതിയിൽ വോട്ടെടുപ്പിൽ പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യർഥിച്ചു. ”ജമ്മു കശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ആരംഭിക്കുന്ന സാഹചര്യത്തിൽ, ഇന്ന് പോളിങ് നടക്കുന്ന എല്ലാ മണ്ഡലങ്ങളിലെയും ആളുകളോട് മികച്ച രീതിയിൽ വോട്ട് രേഖപ്പടുത്തി ജനാധിപത്യോൽസവം കൂടുതൽ ശക്‌തമാക്കണമെന്ന് ആഹ്വാനം ചെയ്യുന്നു. പ്രത്യേകിച്ച്, യുവതലമുറയും ആദ്യമായി വോട്ട് ചെയ്യുന്നവരും വോട്ടവകാശം വിനിയോഗിക്കണം”- പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

Most Read| ‘ആകാശമൊന്നും ഇടിഞ്ഞുവീഴില്ല’; ബുൾഡോസർ രാജ് തടഞ്ഞ് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE