കെ-റെയിൽ; സിപിഐഎം നടത്തുന്നത് സൈബർ ഗുണ്ടായിസമെന്ന് കെ സുധാകരൻ

By Syndicated , Malabar News
K_Sudhakaran
Ajwa Travels

തിരുവനന്തപുരം: കെ -റെയിൽ വിഷയത്തിൽ സംസ്‌കാരിക രംഗത്തെ പ്രമുഖർക്കുനേരെ നടക്കുന്നത് വന്യമായ ആക്രമണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സിപിഐഎം നടത്തുന്നത് സൈബർ ഗുണ്ടായിസമാണെന്നും ഇക്കാര്യം നീതീകരിക്കാൻ സാധിക്കില്ലെന്നും കെപിസിസി അധ്യക്ഷൻ ചൂണ്ടിക്കാട്ടി. വ്യക്തിഹത്യ നടത്തുകയാണ് ഇതുവഴി സിപിഐഎം ചെയ്യുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ കുറ്റപ്പെടുത്തി.

വ്യക്‌തി സ്വാതന്ത്ര്യത്തിനു മേലുള്ള ക്രൂരമായ കടന്നുകയറ്റമാണിത്. സിപിഐഎം ഇംഗിതത്തിനു വഴങ്ങി ജീവിച്ചുകൊള്ളുക എന്നതാണ് അവർ നൽകുന്ന സന്ദേശം. അല്ലാത്തവരെല്ലാം തങ്ങളുടെ സൈബർ ആക്രമണങ്ങൾക്കു വിധേയരാവുക. ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്ന ഫാസിസ്‌റ്റ് രീതിയാണിതെന്നും സുധാകരൻ വിമർശിച്ചു.

കേരളം രാഷ്‌ട്രീയ പ്രബുദ്ധതയുടെ നാടാണെന്നും കവി റഫീഖ് അഹമ്മദിനേയും കാരശ്ശേരി മാഷിനെപ്പോലെ ഉള്ളവർക്കുമെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ദാക്ഷിണ്യരഹിതമായ സൈബർ ആക്രമണങ്ങൾക്കെതിരെ നീതിബോധമുള്ള മലയാളി സമൂഹം പ്രതികരിക്കണം എന്നും സുധാകരൻ പറഞ്ഞു.

Read also: മുല്ലപ്പെരിയാർ; റൂൾ കർവ് അടക്കമുള്ള വിഷയങ്ങളിൽ ഇരു സംസ്‌ഥാനങ്ങളും യോജിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE