ന്യൂഡെൽഹി: സെൻട്രൽ ഡെൽഹിയിലെ കൊണാട്ട് പ്ളേസിൽ ആഡംബര ഭവന പദ്ധതി നിർമിക്കുന്നതിനായി ടിഡിഐ ഗ്രൂപ്പുമായി ചേർന്ന് സംയുക്ത സംരംഭത്തിന് (ജോയിന്റ് വെൻച്വർ) തുടക്കമിട്ടതായി രാജ്യത്തെ പ്രമുഖ റിയൽറ്റി സ്ഥാപനമായ ഗോദ്റേജ് പ്രോപ്പർട്ടീസ് ലിമിറ്റഡ് തിങ്കളാഴ്ച അറിയിച്ചു. ഏകദേശം 1.25 ലക്ഷം ചതുരശ്ര അടിയോളം വരുന്ന വൻ പദ്ധതിയാണ് ഒരുങ്ങുന്നതെന്ന് ഗോദ്റേജ് പ്രോപ്പർട്ടീസ് പുറത്തുവിട്ട കുറിപ്പിൽ പറയുന്നു.
ഡെൽഹിയിലെ ഞങ്ങളുടെ സാന്നിധ്യം വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ തീരുമാനം, ഇത് കമ്പനിക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്; ഗോദ്റേജ് പ്രോപ്പർട്ടീസ് സിഇഒ മോഹിത് മൽഹോത്ര പറയുന്നു. ഡെൽഹിയിലെ ഏറ്റവും അഭിലഷണീയമായ സ്ഥലങ്ങളിലൊന്നിൽ ഈ പദ്ധതി ആരംഭിക്കുന്നതിൽ ഞങ്ങൾക്ക് ഏറെ സന്തോഷമുണ്ട്. തലസ്ഥാന നഗരിയിലെ കമ്പനിയുടെ മൂന്നാമത്തെ പദ്ധതിയായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: കിവീസിനെ കറക്കി വീഴ്ത്തി ഇന്ത്യ; പരമ്പര സ്വന്തമാക്കി







































