കൊച്ചി: ആലുവയിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി. ട്രാക്ക് മാറുന്നതിനിടെ ആയിരുന്നു സംഭവം. കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ രണ്ട് കോച്ചുകളാണ് ആലുവ മൂന്നാമത്തെ പ്ളാറ്റ്ഫോമിലേക്ക് പ്രവേശിക്കുമ്പോൾ പാളം തെറ്റിയത്. ആളപായം ഇല്ല.
അതേസമയം ഇരു ദിശകളിലേക്കും ഉള്ള ട്രെയിനുകൾ വൈകും എന്ന് റയിൽവേ അറിയിച്ചു. ഇന്റര്‍സിറ്റിയടക്കമുള്ള നാല് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.
ഗുരുവായൂര്‍- തിരുവനന്തപുരം ഇന്റര്‍സിറ്റി, എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി, നിലമ്പൂര്‍-കോട്ടയം എക്‌സ്‌പ്രസ്, പുനലൂര്‍-ഗുരുവായൂര്‍ എക്‌സ്‌പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.
പൂനെ എക്‌സ്‌പ്രസ് (22149) രാവിലെ 8.15നായിരിക്കും പുറപ്പെടുക. രാവിലെ 5.15ന് പുറപ്പെടേണ്ട ട്രെയിനാണിത്. മൂന്ന് മണിക്കൂര്‍ വൈകി ഓടും. രണ്ടു മണിയോടെ ഒരു ട്രാക്കില്‍ ഗതാഗതം പുനഃസ്‌ഥാപിച്ചിരുന്നു. എട്ടു മണിയോടെ രണ്ടു ട്രാക്കുകളിലും ട്രെയിനോടിക്കാനാകും എന്നാണ് വിവരം.
Most Read: തമിഴ്‌നാട്ടിൽ ഫെബ്രുവരി 1 മുതൽ സ്‌കൂളുകളും കോളേജുകളും തുറന്നു പ്രവർത്തിക്കും







































