കോഴിക്കോട്: ഓടുന്ന ട്രെയിനിൽ തീവെക്കാൻ ശ്രമം. കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്‌സ്‌പ്രസിലാണ് സംഭവം. ട്രെയിൻ കൊയിലാണ്ടി സ്‌റ്റേഷൻ വിട്ടപ്പോഴാണ് സംഭവം നടന്നത്. കമ്പാർട്ട്മെന്റിന് അകത്തെ സുരക്ഷാ മുന്നറിയിപ്പ് രേഖപ്പെടുത്തിയ പ്‌ളാസ്‌റ്റിക് സ്‌റ്റിക്കർ പൊളിച്ചെടുത്ത് അതിന് തീ കൊടുക്കാൻ ശ്രമിച്ചതായാണ് വിവരം.
സംഭവത്തിൽ 20-കാരനായ മഹാരാഷ്‌ട്ര സ്വദേശിയായ യുവാവിനെ പിടികൂടിയതായി റെയിൽവേ അറിയിച്ചു. യുവാവ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് സംശയിക്കുന്നുണ്ട്. യുവാവിനെ യാത്രക്കാർ പിടികൂടി അർപിഎഫിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ദിവസം കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിലെ ഒരു ബോഗി തീയിട്ട് നശിപ്പിച്ചതിന് പിന്നാലെയാണ് പുതിയ സംഭവം.
Most Read: പണി തുടങ്ങി മക്കളേ; റോഡ് ക്യാമറ വഴി ഇന്ന് കണ്ടെത്തിയത് 28,891 നിയമലംഘനങ്ങൾ