തിരുവന്തപുരം: കോവിഡ് രണ്ടാം തരംഗത്തിന് ഇടയ്ക്കുള്ള സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്ന് വിവിധ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിര്‍ദ്ദേശം നല്കി. നാളെ മുതല്‍ നടത്തേണ്ട പരീക്ഷകള്‍ മാറ്റാനാണ് ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കിയത്. കോവിഡ് വ്യാപനം കണക്കിലെടുത്താണ് നിര്‍ദേശം.
ഇതേതുടര്‍ന്ന് മലയാളം, ആരോഗ്യ സര്‍വകലാശാലകൾ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചതായി അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. മലയാളം സർവകലാശാല തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. നേരത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്ന് കാണിച്ച് ശശി തരൂര്‍ എംപി ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു.
Read also: തൃശൂർ പൂരത്തിന് കൂടുതൽ നിയന്ത്രണങ്ങൾ; സർക്കാരിന് എതിരെ ദേവസ്വങ്ങൾ









































