തിരുവനന്തപുരം: കടുത്ത പനിയെയും, ശ്വാസതടസത്തെയും തുടർന്ന് വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ മന്ത്രി കെആർ ഗൗരിയമ്മയുടെ ആരോഗ്യ സ്ഥിതിയിൽ മാറ്റമില്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ഉണ്ടായിരുന്ന കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിലും തീവ്ര പരിചരണ വിഭാഗത്തിൽ തന്നെയാണ് ഇപ്പോഴും ചികിൽസ തുടരുന്നത്. തിരുവനന്തപുരം ജില്ലയിലെ കിള്ളിപ്പാലത്തുള്ള പിആർഎസ് എന്ന സ്വകാര്യ ആശുപത്രിയിലാണ് ഗൗരിയമ്മയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ശ്വാസകോശത്തിൽ ഉണ്ടായ അണുബാധയിൽ കാര്യമായ മാറ്റം ഉണ്ടാകാത്തത് ഡോക്ടർമാർക്ക് വെല്ലുവിളിയാകുന്നുണ്ട്. അണുബാധ നിയന്ത്രിക്കാനുള്ള ശ്രമങ്ങളാണ് നിലവിൽ നടക്കുന്നത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രകടമായ മാറ്റം ഗൗരിയമ്മയിൽ കാണുമെന്ന പ്രതീക്ഷയിലാണ് ഡോക്ടർമാർ. 102 വയസാണ് ഗൗരിയമ്മക്ക് പ്രായം. ഇതിന്റേതായ വെല്ലുവിളികളും ചികിൽസയിൽ നേരിടുന്നുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.
Also Read: ശമനമില്ലാതെ കോവിഡ്; ഡെൽഹിയിൽ ലോക്ക്ഡൗൺ നീട്ടി







































