ന്യൂഡെൽഹി: പാകിസ്‌ഥാൻ യുദ്ധവിമാനം തകർത്ത വിങ് കമാൻഡർ അഭിനന്ദൻ വർധമാന് രാഷ്‍ട്രപതി രാം നാഥ് കോവിന്ദ് വീരചക്ര നൽകി ആദരിച്ചു. സൈനികർക്ക് നൽകുന്ന മൂന്നാമത്തെ ഉയർന്ന യുദ്ധകാല ബഹുമതിയാണ് വീരചക്ര. 2019 ഫെബ്രുവരി 27ന് പാകിസ്‌ഥാന്റെ എഫ്-16 യുദ്ധവിമാനം വ്യോമാക്രമണത്തിലൂടെ അഭിനന്ദൻ തകർത്തിരുന്നു.
ബാലാകോട്ട് സൈനിക നടപടിക്കുശേഷം ഇന്ത്യൻ അതിർത്തി ലംഘിച്ചുപറന്ന പാക് വിമാനമാണ് അഭിനന്ദൻ തകർത്തത്. പിന്നാലെ വർധമാൻ പറത്തിയ മിഗ് –21 വിമാനം പാക് സേന വെടിവച്ചു വീഴ്‌ത്തിയിരുന്നു. തുടർന്ന് പാക് അധീന കശ്‌മീരിൽവെച്ച് ഇദ്ദേഹത്തെ പാകിസ്‌ഥാൻ സൈന്യം പിടികൂടിയെങ്കിലും നയതന്ത്ര സമ്മർദ്ദത്തിലൂടെ മാർച്ച് ഒന്നിന് ഇന്ത്യക്ക് കൈമാറിയിരുന്നു. വാഗാ അതിർത്തിവഴി ആയിരുന്നു കൈമാറ്റം. പിന്നീട് 2021 നവംബർ 3ന് അഭിനന്ദൻ വർധമാനെ ഇന്ത്യൻ എയർ ഫോഴ്‌സ് ഗ്രൂപ് ക്യാപ്റ്റൻ പദവിയിലേക്ക് ഉയർത്തിയിരുന്നു.
Read also: സിഎഎയും എൻആർസിയും പിൻവലിച്ചില്ലെങ്കിൽ തെരുവുകൾ വീണ്ടും ഷഹീന്‍ബാഗ് ആവും; ഒവൈസി