തിരുവനന്തപുരം: വിവാദ കാർഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ഈ മാസം 27ന് നടത്തുന്ന ഭാരത് ബന്ദിന് പൂർണ പിന്തുണ നൽകുമെന്ന് സംയുക്‌ത ട്രേഡ് യൂണിയൻ. അന്നേ ദിവസം കേരളത്തിൽ ഹർത്താൽ ആചരിക്കുമെന്ന് യൂണിയൻ വ്യക്‌തമാക്കി. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.
ബിഎംഎസ് ഒഴികെയുള്ള സംഘടനകൾ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചു. സംസ്‌ഥാന-കേന്ദ്ര സർക്കാർ ജീവനക്കാർ ഹർത്താലിനോട് സഹകരിക്കും. വാഹനങ്ങൾ നിരത്തിലിറങ്ങില്ല, കടകളെല്ലാം അടഞ്ഞു കിടക്കുമെന്നും സംയുക്‌ത ട്രേഡ് യൂണിയൻ അറിയിച്ചു.
അതേസമയം, ഭാരത് ബന്ദിനായുള്ള പ്രവർത്തനങ്ങൾ കിസാൻ മോർച്ച ഊർജിതമാക്കി. വിവിധ സംസ്‌ഥാനങ്ങളിൽ ഭാരത് ബന്ദിനായി സമര സമിതികൾക്ക് രൂപം നൽകിയിട്ടുണ്ട്. ഗ്രാമീണ മേഖലകളിൽ ബന്ദ് പൂർണമാക്കാനാണ് സംഘടനകളുടെ ശ്രമം. രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് കർഷക സംഘടനകൾ ബന്ദ് ആചരിക്കുക.
Most Read: ഓഡിറ്റ് നടത്തണം; ശ്രീ പത്‌മനാഭസ്വാമി ക്ഷേത്രം ട്രസ്‌റ്റിന്റെ ഹരജി തള്ളി