ഭാരത് ബന്ദ് നാളെ; കേരളത്തിൽ പ്രതിഷേധ പ്രകടനങ്ങൾ മാത്രം

രാവിലെ ആറുമുതൽ വൈകിട്ട് നാലുവരെയാണ് ബന്ദ്.

By Trainee Reporter, Malabar News
farmers protest
Rep. Image
Ajwa Travels

ന്യൂഡെൽഹി: കാർഷിക വിളകൾക്ക് താങ്ങുവില ഉറപ്പാക്കുന്ന നിയമം നടപ്പിലാക്കത്തത് അടക്കമുള്ള കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്‌ത കിസാൻ മോർച്ചയും വിവിധ തൊഴിലാളി സംഘടനകളും ആഹ്വാനം ചെയ്‌ത ‘ഗ്രാമീൺ ഭാരത് ബന്ദ് നാളെ’. രാവിലെ ആറുമുതൽ വൈകിട്ട് നാലുവരെയാണ് ബന്ദ്. പ്രധാന നഗരങ്ങളിൽ ഉച്ചയ്‌ക്ക് 12 മുതൽ നാലുവരെ റോഡ് തടയൽ ഉൾപ്പടെ ഉണ്ടാകും.

കർഷക സംഘടനകൾക്ക് പുറമെ വ്യാപാരികൾ, വിളകൾ കയറ്റുമതി ചെയ്യുന്നവർ എന്നിവരും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, കേരളത്തിൽ ജനജീവിതത്തിന് തടസമുണ്ടാകില്ല. രാവിലെ പത്ത് മണിക്ക് രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് സംസ്‌ഥാന സമരസമിതി കോ-ഓർഡിനേഷൻ ചെയർമാനും കേരള കർഷക സംഘം സെക്രട്ടറിയുമായ എം വിജയകുമാർ അറിയിച്ചു.

Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE