‘കോവിഡ് മരണങ്ങൾ മനപ്പൂർവം മറച്ചുവെച്ചിട്ടില്ല’; ആരോപണങ്ങളോട് പ്രതികരിച്ച് ആരോഗ്യമന്ത്രി

By News Desk, Malabar News
MalabarNews_veena george
ആരോഗ്യമന്ത്രി വീണ ജോർജ്
Ajwa Travels

തിരുവനന്തപുരം: കോവിഡ് മരണങ്ങൾ മനപ്പൂർവമായി മറച്ചുവെക്കേണ്ട കാര്യമില്ലെന്നും ചികിൽസിക്കുന്ന ഡോക്‌ടർമാർ തന്നെയാണ് മരണം നിശ്‌ചയിക്കുന്നതെന്നും ആരോഗ്യമന്ത്രി വീണ ജോർജ്. പുതിയ സംവിധാനം സുതാര്യമാണ്. സുപ്രീം കോടതി നിർദ്ദേശ പ്രകാരം എന്ത് ചെയ്യാൻ കഴിയുമെന്നതിൽ പരമാവധി ഇടപെടൽ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

പരാതി വന്നാൽ കോവിഡ് മരണം പരിശോധിക്കും എന്ന നിലപാട് ആരോഗ്യമന്ത്രി ആവർത്തിച്ചു. കത്തായോ ഇ-മെയിൽ വഴിയോ ആർക്കും പരാതി അയക്കാം. ആരുടെയും മരണം മനപ്പൂർവം മറച്ചു വെച്ചിട്ടില്ല. കുടുംബങ്ങൾക്ക് സ്വകാര്യത പ്രശ്‌നമില്ലെങ്കിൽ മരണപ്പെട്ടവരുടെ പേരുകൾ വീണ്ടും പ്രസിദ്ധീകരിക്കാം.

എല്ലാ നടപടികളും ഐസിഎംആർ മാർഗ നിർദ്ദേശം അനുസരിച്ചാണെന്നും കോവിഡ് മരണം സംബന്ധിച്ച് ഇതുവരെ വ്യാപക പരാതി ഉണ്ടായിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംസ്‌ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തിന് സാധ്യതയുണ്ട്. ജാഗ്രത ഉണ്ടായില്ലെങ്കിൽ പെട്ടെന്ന് വ്യാപനം ഉണ്ടാകും.

വാക്‌സിൻ ആവശ്യത്തിന് ലഭിക്കുന്നില്ല. വാക്‌സിൻ വിതരണത്തിൽ ‘ഡിജിറ്റൽ ഡിവൈഡ്‌’ ഒഴിവാക്കാൻ ഇടപെടും. ഡിജിറ്റൽ സംവിധാനം ഇല്ലാത്തവരിലേക്ക് എത്തി സ്‌പോട് രജിസ്‌ട്രേഷൻ ത്വരിതപെടുത്തും. കോവിഡാനന്തര ഗുരുതര അസുഖങ്ങൾ ബാധിക്കുന്നവർക്ക് സഹായം ആലോചിക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്ന എല്ലാ വിഷയങ്ങളും പരിശോധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Entertainment News: ജിആർ ഇന്ദുഗോപന്റെ ചെറുകഥ സിനിമയാകുന്നു; നായകൻ ബിജു മേനോൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE