കൊച്ചി: പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പിലെ ലീഗ് സ്‌ഥാനാർഥി നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്‌തുള്ള ഹരജി ഹൈക്കോടതി തള്ളി. എതിർ സ്‌ഥാനാർഥി സിപിഎം സ്വതന്ത്രൻ കെപി മുഹമ്മദ് മുസ്‌തഫ നൽകിയ ഹരജിയാണ് ജസ്‌റ്റിസ് സിഎസ് സുധയുടെ ബെഞ്ച് തള്ളിയത്.
2021ലെ തിരഞ്ഞെടുപ്പിൽ സാങ്കേതിക കാരണങ്ങളുടെ പേരിൽ മണ്ഡലത്തിലെ 340 പോസ്‌റ്റൽ വോട്ടുകൾ എണ്ണിയില്ലെന്നും ഇവയിൽ 300ഓളം വോട്ടുകൾ തനിക്ക് ലഭിക്കേണ്ടതായിരുന്നു എന്നുമായിരുന്നു മുസ്‌തഫയുടെ വാദം. 38 വോട്ടുകൾക്കാണ് നജീബ് കാന്തപുരം പെരിന്തൽമണ്ണയിൽ വിജയിച്ചതെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ ഹരജി അംഗീകരിച്ച കോടതി, പെരിന്തൽമണ്ണ സബ് ട്രഷറിയിൽ സൂക്ഷിച്ചിരുന്ന സ്‌പെഷ്യൽ തപാൽ വോട്ടുകളും മറ്റും ഹൈക്കോടതിയുടെ സംരക്ഷണയിലേക്ക് മാറ്റണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് പെട്ടി കൊണ്ടുപോകാൻ ട്രഷറിയിൽ എത്തി സ്ട്രോങ് റൂം തുറന്നപ്പോഴാണ് മൂന്ന് പെട്ടികളിൽ ഒന്ന് കാണാനില്ലെന്ന് വ്യക്‌തമായത്.
പിന്നീട് നടത്തിയ തിരച്ചിലിൽ മലപ്പുറം സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിൽ നിന്നാണ് ഈ പെട്ടി കണ്ടെത്തുന്നത്. തുടർന്നാണ് കൃത്രിമത്വം നടന്നതായി ആരോപിച്ചു കെപിഎം മുസ്‌തഫ രംഗത്തെത്തിയത്. ഈ പെട്ടികൾ പിന്നീട് ഹൈക്കോടതിയിൽ എത്തിച്ചു പരിശോധിച്ചിരുന്നു.
Most Read| ‘ഗുസ്‌തി ജയിച്ചു, ഞാൻ തോറ്റു’; അയോഗ്യയാക്കിയതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്







































